Monday, 24 August 2015

ഓഹരി വിപണിയില്‍ വന്‍ ഇടിവ്.

sensex

മുംബൈ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 883 പോയിന്റു താഴ്ന്ന് 26,482 ആയി. നിഫ്റ്റി 244 പോയിന്റ് താഴ്ന്ന് 8,055 ലുമെത്തി. ചൈനീസ് സമ്പദ്‌വ്യവസ്ഥയിലെ കടുത്ത പ്രതിസന്ധിയാണ് ഇന്ത്യന്‍ ഓഹരി വിപണിയേയും ബാധിച്ചത്. ചൈനീസ് യുവാന്റെ മൂല്യത്തകര്‍ച്ച രൂപയുടെ മൂല്യത്തിലും ഇടിവുണ്ടാക്കി. ഡോളറിനെതിരേ രൂപയുടെ മൂല്യം 66 രൂപ 23 പൈസയായി. 2013 സെപ്റ്റംബര്‍ അഞ്ചിന് ശേഷമുള്ള താഴ്ന്ന നിലയിലാണിത്. ക്രൂഡ് ഓയില്‍ വിലയിലും ഇടിവുണ്ടായി. കഴിഞ്ഞ ആറര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ക്രൂഡ് ഓയിലിന്റെ വില. സെന്‍സെക്സ് വ്യാപാരം ആരംഭിക്കുമ്പോള്‍ തന്നെ ആയിരം പോയിന്റോളം ഇടിഞ്ഞിരുന്നു.

കമന്‍റ്: ഓഹരിവിപണിയില്‍ നിക്ഷേപിച്ച ഇന്ത്യന്‍ പോഴന്‍മാര്‍ !
-കെ എ സോളമന്‍

Sunday, 23 August 2015

വൃത്തിയില്ലാത്ത ഭക്ഷണം; 132 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്‌




ആയിരത്തോളം സ്ഥാപനങ്ങളില്‍ പരിശോധന

ആലപ്പുഴ:
 സെയ്ഫ് കേരളയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ഓണം റെയ്ഡ്. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, കാറ്ററിങ് കേന്ദ്രങ്ങള്‍, സോഡ നിര്‍മാണ യൂണിറ്റുകള്‍, ഐസ് പ്ലാന്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയുള്‍പ്പെടെ 992 സ്ഥാപനങ്ങളിലായിരുന്നു ശനിയാഴ്ചത്തെ പരിശോധന.
വൃത്തിയില്ലാതെ ഭക്ഷണമുണ്ടാക്കുകയും വിതരണം ചെയ്യുകയുംചെയ്ത 132 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 71 ഹോട്ടലുകള്‍, 21 കൂള്‍ബാറുകള്‍, 20 ബേക്കറികള്‍, ഒരു കാറ്ററിങ് കേന്ദ്രം, ഒരു സോഡാനിര്‍മാണ കേന്ദ്രം, 18 മറ്റുസ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് നോട്ടീസ് നല്‍കിയത്. വൃത്തിയുള്ള സാഹചര്യത്തില്‍ ഭക്ഷണവിതരണം നടത്താന്‍ സംവിധാനമൊരുക്കിയില്ലെങ്കില്‍ ശക്തമായ നടപടിയെടുക്കാനാണ് പരിപാടി.
ഓണക്കാലത്ത് ഹോട്ടലുകളിലൂടെയും മറ്റും വൃത്തിയില്ലാതെ ഭക്ഷണം വിതരണം ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടായിരുന്നു പരിശോധന. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി. വസന്തദാസിന്റെ നേതൃത്വത്തില്‍ 74 ടീമുകളാണ് പരിശോധനയ്ക്കുണ്ടായിരുന്നത്. മാന്നാറിലുള്ള ഒരു ഹോട്ടല്‍ പൂട്ടിച്ചു.
കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയില്‍ നോട്ടീസ് നല്‍കിയ 90 ശതമാനം സ്ഥാപനങ്ങളും വൃത്തിയുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. 10 ശതമാനം സ്ഥാപനങ്ങള്‍ക്ക് സമയം നീട്ടി നല്‍കിയിട്ടുണ്ട്. ഇനിയും അനാരോഗ്യകരമായ സാഹചര്യവുമായി മുന്നോട്ടുപോയാല്‍ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്യാനാണ് ആരോഗ്യവകുപ്പിന്റെ പരിപാടി.

കമന്‍റ്: സെയ്ഫ് കേരള ഹോട്ടലുകള്‍ക്ക് മാത്രമാണോ ബാധകം? തെരുവു മലീമസമാക്കി മല്‍സ്യ വ്യാപാരം നടത്തുന്നവരെ എന്തികൊണ്ടാണ് ആരോഗ്യവകുപ്പ് കാണാതെ പോകുന്നത്. മീന്‍ വെള്ളം കെട്ടിനിന്നു വൃത്തികേടായ റോഡിലൂടെ നടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായിട്ടും ഒരു സെയ്ഫ് കേരള്ക്കാളരനും കാണുന്നില്ല. മീന്‍ കച്ചവടം മൂലം തെരുവ് നായ്ക്കളുടെ ശല്യവും വഴികളില്‍ രൂക്ഷം. നായ്ക്കല്‍ കടിച്ചാല്‍ ഉണ്ടാകുന്ന പേ വിഷ ബാധ ആരോഗ്യപ്രശ്നമല്ലെന്നാണോ ആരോഗ്യ്വകുപ്പ് കരുതുന്നത്.ജനങ്ങളുടെ  പൊതുവായ ആരോഗ്യമാണ് ലക്ഷ്യമെങ്കില്‍ ഹോട്ടലുകള്‍ വൃത്തിയാക്കുന്നതിനൊപ്പം തെരുവും വൃത്തിയാക്കുക. മുന്പ് നിലവിലുണ്ടായിരുന്ന രീതിയില്‍  മാര്‍ക്കറ്റുകള്‍  ഒരുക്കി മല്‍സ്യ വ്യാപരികളെ അങ്ങോട്ട് മാറ്റി കുടിയിരുത്തുക. തെരുവുകള്‍ വൃത്തിയായി കിടക്കട്ടെ.

-കെ എ സോളമന്‍ 

Sunday, 16 August 2015

ബോര്‍ഡുകളില്‍ ഇനി 'ജനമൈത്രി'യില്ല; പോലീസ്സ്‌റ്റേഷന്‍ മതിയെന്ന് ഡി.ജി.പി.


മലപ്പുറം: സംസ്ഥാനത്തെ പോലീസ്സ്‌റ്റേഷനുകളുടെ ബോര്‍ഡുകളില്‍ നിന്ന് 'ജനമൈത്രി' മായുന്നു. ജനമൈത്രി പോലീസ്സ്‌റ്റേഷന്‍ എന്നതിനു പകരം സ്ഥലപ്പേരിനോടൊപ്പം 'പോലീസ്േസ്റ്റഷന്‍' എന്നുമാത്രം മതിയെന്ന സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് ബോര്‍ഡുകള്‍ മാറ്റുന്നത്.പോലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍പ്രകാരം പോലീസ്സ്‌റ്റേഷനുകൂടെ മറ്റൊന്നും ചേര്‍ക്കരുതെന്ന് നിബന്ധനയുണ്ട്. ജനമൈത്രി, സ്ത്രീസൗഹൃദ പോലീസ്സ്‌റ്റേഷന്‍ തുടങ്ങിയവ ചെറിയബോര്‍ഡുകളില്‍ പോലീസ് സ്റ്റേഷന് ഉള്‍വശത്ത്സ്ഥാപിച്ചാല്‍മതിയെന്നും നിര്‍ദേശമുണ്ട്.

എന്നാല്‍ 2008ല്‍ ജനമൈത്രി പോലീസ്സ്‌റ്റേഷന്‍ എന്നആശയം നടപ്പായതോടെ ബോര്‍ഡുകളില്‍ മാറ്റംവന്നു. ക്രമേണ പദ്ധതി നടപ്പായ സ്റ്റേഷനുകളെല്ലാം 'പോലീസ്സ്‌റ്റേഷനു'മുന്‍പില്‍ 'ജനമൈത്രി' കൂടി കൂട്ടിചേര്‍ത്തു. ഇത്തരത്തില്‍ പേരില്‍ മാറ്റംവരുത്താന്‍ പ്രത്യേക നിര്‍േദശമില്ലായിരുന്നു. ഇത് പോലീസ് സ്റ്റാന്‍ഡിങ്ഓര്‍ഡര്‍ പ്രകാരം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് പഴയപടിയാക്കാന്‍ നിര്‍േദശമിറക്കിയിട്ടുള്ളത്.
സംസ്ഥാനത്തെ എല്ലാ പോലീസ്സ്‌റ്റേഷനുകളിലേയ്ക്കും ഇതിനോടകം നിര്‍േദശമെത്തിയിട്ടുണ്ട്. പലയിടത്തും ജനമൈത്രി ഒഴിവാക്കിയുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. 
കമന്‍റ്:: കാനറ ബാങ്ക് അവരുടെ പഴയ മനോഹരമായ എംബ്ലം മാറ്റി പരസ്പരം കുത്തിക്കീറുന്ന രണ്ടു ത്രികോണഎംബ്ലം വെച്ചുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ 150 കോടി രൂപ ചിലവാക്കിയെന്നാണ് കേട്ടിട്ടുള്ളത്.  അങ്ങനെ വല്ല ചെലവും പോലീസിനുണ്ടാകുമോ?  ഈ ഡി ജി പീക്ക് ശേഷം വരുന്ന ഡി ജി പി യുടെ പരിഷ്കാരം ബോര്‍ഡ് തന്നെ വേണ്ടെന്നുള്ളതാവും!
-കെ എ സോളമന്‍