കൊച്ചി: ഇടുക്കി എഡിഎമ്മിനെ ആക്രമിച്ച കേസില്‍ ഇ.എസ് ബിജിമോള്‍ എംഎല്‍എയെ അറസ്റ്റു ചെയ്യാതെയിരുന്നത് വീഴ്ചയാണെന്ന് ഹൈക്കോടതി. കേസില്‍ ബിജിമോള്‍ എംഎല്‍എയെ അറസ്റ്റു ചെയ്യേണ്ടെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി.
സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ട കേസിലെ പ്രതിയാണ് ബിജിമോള്‍. അതുകൊണ്ടുതന്നെ അറസ്റ്റു ചെയ്യാതെ വിട്ടയച്ചത് വീഴ്ചയാണ്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. അതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണ്ടിവരുമെന്നും ജസ്റ്റിസ് ബി കെമാല്‍പാഷ നിരീക്ഷിച്ചു.
കേസില്‍ ബിജിമോളെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയിരുന്നെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലായിരുന്നുവെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്. ബിജിമോളില്‍ നിന്ന് വിശദമായി മൊഴിയെടുത്തെന്നും ഈ കേസില്‍ ഉടന്‍തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പെരുവന്താനത്തെ റ്റിആര്‍ ആന്‍ഡ് റ്റി എസ്‌റ്റേറ്റിനുള്ളിലെ ഗേറ്റ് പുനസ്ഥാപിക്കാനെത്തിയ ഇടുക്കി എഡിഎമ്മിനെ ആക്രമിച്ചതാണ് ബിജിമോള്‍ എംഎല്‍എക്കെതിരെയുള്ള കേസ്
കമന്‍റ് : ഓരോ വീഴ്ചയും ഭൂഷണമായി കരുതിയാല്‍ എന്തു ചെയ്യാനാണ് ?
-കെ എ സോളമന്‍
No comments:
Post a Comment