ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചെന്ന അഭ്യൂഹം കേട്ട പാര്‍ട്ടി പ്രവര്‍ത്തകന്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു.
കടുത്ത ആരാധകനും എഐഎഡിഎംകെ നേതാവായ മുത്തുസ്വാമി(47)യാണ് ഇന്നലെ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ജയലളിതയുടെ ആരോഗ്യസ്ഥിതികളെ പറ്റി പുറത്തുവരുന്ന വാര്‍ത്തകളറിഞ്ഞ് അതീവ ആശങ്കയിലായിരുന്നു ഇയാളെന്ന് ഭാര്യ പറഞ്ഞു.
ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് രണ്ടു തവണ മുത്തുസ്വാമി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
കമന്റ് : ചില മരണങ്ങൾ എത്ര പെട്ടെന്നാണ്
-കെ. എ സോളമൻ
No comments:
Post a Comment