/നിലാവകന്ന രാവ് -കവിത - കെ എ സോളമൻ
ഓർമ്മകളിൽ താണലസമായി ഞാൻ
ഈ വഴിത്താരയിൽ ഉഴറീ വീഴവേ -
നിലാവകന്ന രാവിൽ ഓർത്തു പോയ്
നിറമിഴിയാലെ നില്ക്കും നിഴലിനെ
നിറമേറും കനവുകൾ കൂട്ടി മെല്ലെനാം
നേരമൊത്തിരി കഥകൾ ചൊല്ലിയും
ചിരിയും കളിയുംനിറഞ്ഞകാലത്ത്
മിഴികൾനോക്കിയിരുന്നതോർക്കുമോ?
കുളിരേകിയ രാവും തെന്നലും
എതിർ പാട്ടുകൾപാടും കിളികളും
പകർന്നു നൾകിയ സുഖമതത്രയും
എരിയും കനലോ മറന്നസ്വപ്നമോ ?
നിഴലായെന്നരികിലെത്തി നീ
ചേർന്നിരുന്നുംതോളുരുമിയും പിന്നെ
നെയ്ത കനവുകമൊക്കെയുമിന്ന് കൊടിയവിഭ്രാന്തകയത്തിലാഴ്ന്നുവോ?
ഹർഷപുളകിതഗാത്രിയായന്ന്
അലസമായ് ചൊന്നമൊഴികളത്രയും
കൊടിയ വേദനപകർന്നു നൾകിയ
നഖമുനക്ഷത വിഷാദ ഭാവങ്ങൾ
ഇനിയുമെത്രമേൽ തുടരുംഞാനിനീ
വിരസമാം ദേശാടന പടവുകൾ
തളർന്നു പോകാതിരിക്കുവാൻ കൂടെ
ഒരു നിമിഷം നീ തിരികെയെത്തുമോ?
No comments:
Post a Comment