പരാജയം ഉൾക്കൊള്ളാൻ പഠിക്കുക അല്ലാതെ ഇടതുപക്ഷം വര്‍ഗിയകാര്‍ഡും സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ച് നേടിയ വിജയമാണ് ചെങ്ങന്നൂരിലേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത് ചെങ്ങനൂറിലെ ജനങ്ങളെ അധിക്ഷേപിക്കലാണ്. തിരഞ്ഞെടുപ്പ് ഫലത്തേക്കുറിച്ച് വിലയിരുത്തുമ്പോൾ ബോധ്യമാകും യു ഡി എഫും എൽ ഡി എഫും തമ്മിലുള്ള അന്തർധാര. എൽ ഡി എഫിന്റെ വിജയം യൂ ഡി എഫിന്റെയും വിജയമെന്നതാണ് അഖിലേന്ത്യാ കാഴ്ചപ്പാട് .
ജാത്യാഭിമാനക്കൊല താങ്ങിപ്പിടിച്ചുള്ള ചില ചാനലുകളുടെ മൂന്നാലു ദിവസം നീണ്ടു അധിക്ഷേപം, ഉദ്ദേശിച്ച ലക്ഷ്യം കണ്ടില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഒന്നുംതന്നെ യു ഡി എഫിനെ സഹായിക്കുന്നതല്ല. നോട്ടെണ്ണൽ വിദഗ്ധനായ മാണി വൈരം വെടിഞ്ഞു കോൺഗ്രസിന്റെ കൂടെ പൊറുക്കാൻ വന്നതോടെ യു ഡി എഫിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും തറക്കപ്പെട്ടു. അച്യുതാനന്ദനും കാനവും കൂടി മാണിയെ ഓടിച്ചു വിട്ടതാണ് പിണറായിക്കു രക്ഷയായത്, അല്ലാതെ ഭരണ മികവാണ് വിജയത്തിനു കാരണമെന്ന് അധികമാളുകൾ പറയില്ല.
ഒരു എം എൽ എ മരണപ്പെട്ടതിന്റെ പേരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇത്രയും വലിയ പണധൂർത്തും ബഹളവും ആവശ്യമായിരുന്നോയെന്ന് എല്ലാ പാർട്ടിക്കാരും ചിന്തിക്കുന്നത് നന്നായിരിക്കും .
കെ.എ സോളമൻ
No comments:
Post a Comment