വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തനെതിരെ കേരളത്തിന്റെ വിയോജിപ്പ് തുടരുന്നത് എന്തുകൊണ്ടെന്നു മനസ്സിലാകുന്നില്ല. ഒരു പക്ഷെ പുതിയ ഡാമൊക്കെ പണിതാൽ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും ലഭിക്കാൻ സാധ്യതയുള്ള പണം നഷ്ടപ്പെടുമോ യെന്ന ഉത്കണ്ഠയാപാം എതിർപ്പിനു പിന്നിൽ.
റെയിൽവേ, തപാൽ, ടെലികോം, ആതുര ചികിത്സ. വിദ്യാഭ്യാസം തുടങ്ങി സമസ്ത മേഖലകളും സ്വകാര്യവൽക്കരിച്ചിട്ടും വൈദ്യുതി മാത്രം പൊതുമേഖലയിൽ താങ്ങുന്നതിന്റെ ഉദ്ദേശ്യം എന്താണ്? ഗുണമേന്മയുള്ള വൈദ്യുതിയാണ് ഉപഭോക്താവിന് ആവശ്യം. അത് ഇന്നു ലഭിക്കുന്നില്ല. ഒരു ചെറു കാറ്റടിച്ചാൽ, മഴ പെയ്താൽ കറണ്ടു പോകും. പിന്നെ മണിക്കൂറുകളുടെ കാത്തിരുപ്പാണ് കറണ്ടിനു വേണ്ടി. ഇൻവെർട്ടർ വ്യവസായം കേരളത്തിൽ വൻ ബിസിനാക്കി മാറ്റിയത് സംസ്ഥാന വിദ്യുച്ഛക്തി ബോർഡാണ്. ഉപഭോക്താവിനെ നിരന്തരം പിഴിയുറയെന്നതല്ലാതെ വൈദ്യുതി തടസ്സം കൂടാതെ വിതരണം ചെയ്യുന്നതിൽ ബോർഡിനു താല്പര്യമില്ല .
വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കുന്നത് കേന്ദ്രസർക്കാരിന്റെ മാത്രമല്ല ജനങ്ങളുടെയും ആവശ്യമാണ്
വൈദ്യുതി ഉപ്പാദന-വിതരണ ശൃംഖല സ്വാകാര്യവത്കരിക്കുന്നത് തോന്നുംപോലെയുള്ള ചാർജ്ജ് വർധനവിന് വഴിവെക്കുമെന്നത് ആശങ്ക മാത്രം. നെറ്റ്വർക്ക് ഏജൻസിയെ തിരഞ്ഞെടുക്കുന്ന പ്രയാസം മാത്രമേ ഉപഭോക്താവിന് ഇക്കാര്യത്തിലുള്ളു. എന്തുകൊണ്ട് മൊബൈൽ ഉപഭോക്താക്കൾ ബി എസ് എൻ എൽ വിട്ട് റിലയൻസ് ജിയോയിലേക്കു പോയി, അതേ ലോജിക്കാണ് വൈദ്യതി കണക്ഷനിലും സ്വീകരിക്കുക.. ഏതെങ്കിലും ഏജൻസി വില കൂട്ടിയാൽ അവരെ ഒഴിവാക്കാനും ജനം തയ്യാറാവും.
സ്വകാര്യ ഏജൻസികൾ വന്നാൽ വൈദ്യുതി വിതരണ മേഖലയിൽ മെച്ചപ്പെട്ട സേവനം ലഭിക്കുമെന്നത് തർക്കമറ്റ കാര്യമാണ്.
കെ എ സോളമൻ