Friday 4 October 2019

ഇല.ബോർഡ് ഭൂമി തിരികെപ്പിടിക്കണം

സര്‍ക്കാര്‍ ഭൂമിയും, പ്രകൃതി സമ്പത്തും സംരക്ഷിക്കുക എന്നത് റവന്യൂ മന്ത്രിയുടെയും വകുപ്പിലെ ജീവനക്കാരുടെയും കടമയാണ്. കാവല്‍ക്കാരെ പോലെ അടുത്ത തലമുറയ്ക്കായി പ്രകൃതിയെയും ഭൂമിയെയും കരുതുന്നവരാവണം റവന്യൂ ജീവനക്കാര്‍. മാറിയ കാലത്ത് പൊതു സമ്പത്ത് സംരക്ഷിക്കുക എന്നത് ശ്രമകരമാണെങ്കിലും റവന്യു വകുപ്പിന് അതിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.

മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാന മേഖലയിലെ ഭൂമി അന്യാധീനപ്പെടാതിരിക്കാന്‍ റവന്യുമന്ത്രി ജാഗ്രത പാലിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം അഭിനന്ദനമർഹിക്കുന്നു. ധൈര്യമുണ്ടെങ്കിൽ " ഞാൻ കൊടുത്ത പട്ടയം കാൻസൽ ചെയ്യട്ടെ " എന്ന രവീന്ദ്രന്റെ വെല്ലുവിളി ഏറ്റെടുത്ത് രവീന്ദ്രൻ പട്ടയം ക്വാൻസൽ ചെയ്ത സബ് കളക്ടർ രേണു രാജിന്റെ നടപടിയും നേരായ വഴിക്കുള്ളതാണ്..

ഈ സാഹചര്യത്തിൽ വൈദ്യുത ബോർഡിന്റെ കൈവശമുള്ള സർക്കാർഭൂമി രാജാക്കാട് സഹകരണ ബാങ്കിന് കൈമാറിയ സംഭവത്തിൽ അന്വഷണത്തിന് റവന്യുമന്ത്രി ഉത്തരവിട്ടെങ്കിൽ അതു സ്വാഗാ താർഹം. റവന്യുമന്ത്രിക്ക് ഇതിന് അവകാശമില്ലെന്ന് വൈദ്യുതിമന്ത്രി എം.എം മണി പറഞ്ഞാൽ  അംഗീകരിച്ചു കൊടുക്കാനാവില്ല

പി എം സി ബാങ്ക് ഉൾപ്പെടെ പല ബാങ്കുകളും പൊളിഞ്ഞ കൊണ്ടിരിക്കുന്ന കാലത്ത് രാജാക്കാട് സഹകരണ ബാങ്കും പൊളിയാം. മന്ത്രി മണിയുടെ മരുമകൻ ബാങ്കിന്റെ മേൽനോട്ടക്കാരനായിരിക്കുന്നത് ബാങ്ക് പൊളിയാതിരിക്കാനുള്ള കാരണമല്ല.

ഇല. ബോർഡിന്റെ ഭൂമി രാജക്കാട് ബാങ്കിന് പാട്ടത്തിന് നൾകുന്നത് അനാവശ്യകീഴ് വഴക്കത്തിനും സർക്കാർ ഭൂമിയുടെ ദുരുപയോഗത്തിനും കാരണമാകുമെന്നതിനാൽ അതു തടയുക തന്നെ വേണം. റവന്യുമന്ത്രി യുടെ നടപടി സ്വാഗതം ചെയ്തു കൊള്ളുന്നു.

കെ എ സോളമൻ

No comments:

Post a Comment