ഓണക്കാലത്തെ പതിവ് വിനോദമായിമാറി ശശിതരൂരിൻ്റെ ഓണക്കളികൾ.
കഴിഞ്ഞ കൊല്ലത്തെ വിനോദം തരൂരിൻ്റെ മോദി പ്രശംസ സംബന്ധിച്ചായിിരുന്നു. മോദിയെ പ്രശംസിച്ചതിനാൽ തരൂരിിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കേരളനേതാക്കൾ എത്തിയിരുന്നു. എന്നാൽ പെട്ടെന്നു ആ ആവശ്യത്തിൽ നിന്ന് പിൻമാറുകയാായിരുന്നു. പെട്ടെന്നള്ള പിൻവലിയലിനു രണ്ടു കാരണങ്ങളാണ് അന്നു പറഞ്ഞു കേട്ടത് .
ക്യൂൻസ് ഇംഗ്ലീഷിൽ തരൂർ എഴുതിയ വിശദീകരണം കേരള നേതാക്കൾക്ക് വായിച്ചു മനസ്സിലാക്കാൻ കഴിയാതിരുന്നതാണ് ഒന്നാമത്തെ കാരണം. രണ്ടാമതായി, ന്യൂഡൽഹിയിൽ നിന്ന് മാഡം സോണിയ മുല്ലപ്പള്ളിയെ ശകാരിക്കുകയും അത്തരം മോശം പ്രസ്താവനകളുമായി മുന്നോട്ട് പോകരുതെന്ന് താക്കീതു നൾകുകയും ചെയ്തതാണ്. അതെന്തായാലും പ്രശ്നം പെട്ടെന്നു കെട്ടടങ്ങുകയും തരൂർ വീണ്ടും ഊർജസ്വലനാകുകയും ചെയ്തു.
ഇക്കൊല്ലം വീണ്ടും ഓണമെത്തിയപ്പോൾ പുതിയ ഓണക്കളിയുമായി തരൂർ രംഗത്തെത്തി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് താത്കാലിക അധ്യക്ഷയെ മാറ്റി സ്ഥിരം ചുമതലക്കാരനെ നിയമിക്കണമെന്നതാണ് പുതിയ ആവശ്യം.
കേരളത്തിലെ പോലെ കേന്ദ്രത്തിലും ഇംഗ്ലീഷ് പരിജ്ഞാനം വേണ്ടുവോളമുള്ളവർ ഇല്ലാത്തതിനാൽ ഇതു സംബന്ധിച്ചു കത്ത് തയ്യറാക്കാനുള്ള നിയോഗം തരൂരിന് തന്നെയായിരുന്നു. അലൂമിനിയം പട്ടേൽ എന്ന് സ്വകാര്യ സർക്കിളിൽ അറിയപ്പെടുന്ന അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ്, എ കെ ആൻ്റണി പോലുള്ള മുതിർന്ന നേതാക്കളും ഈ നീക്കത്തിന് പിന്നാലുണ്ടെന്നു കേൾക്കുന്നു. ഗുലം നബി ആസാദിനാകട്ടെ അമ്പതു വർഷം അധികാരത്തിൽ നിന്ന് മാറിനില്ക്കാൻ കഴിയില്ലെന്നും അധികാരത്തിൽ കയറാൻ തിടുക്കമുള്ളതിനാൽ നേതൃമാറ്റം അനിവാര്യമാണെന്നും അഭിപ്രായമുണ്ട്.
തരൂരിൻ്റ കത്തിൻ്റെ അടിസ്ഥാനത്തിൽ പതിവുപോലെ കേരള നേതാക്കൾ രണ്ടു തട്ടിലായി. തരൂർ കാണിച്ചത് തെറ്റാണെന്നും തരുരിനെപ്പോലെ തങ്ങളാരും വിശ്വപൗരന്മാർ അല്ലെന്നു പറഞ്ഞ് മുല്ലപ്പള്ളി, കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് പോലുള്ളവർ രംഗത്തെത്തി. എന്നാൽ തരൂരാണ് ശരി എന്നും പറഞ്ഞ് പി.റ്റി.തോമസ്, ശബരിനാഥ് തുടങ്ങിയവരും പ്രസ്താവന ഇറക്കി. ഇവർക്ക് മുൻ ഡിഫൻസ് മിനിസ്റ്ററിൻ്റെ മൗന പിന്തുണയുമുണ്ട്.
എന്നാൽ, തരൂരീൻ്റെ അവസ്ഥ ഇക്കുറി അല്പം പരങ്ങലിലാണ്. മുൻ കൊല്ലത്തെ പോലെ തരൂരിനെ രക്ഷിക്കാൻ മാഡം മുന്നോട്ടു വരാനുള്ള സാധ്യത കുറവ്. തരൂരിൻ്റെ കത്ത് മാഡത്ത ടാർഗറ്റ് ചെയ്തു കൊണ്ടുള്ളതായിരുന്നു എന്നതാണു കാരണം.
ഒന്നു പിഴച്ചാൽ മൂന്ന്, എന്നാണല്ലോ കണക്ക്. ഇക്കുറിയും തരൂർ രക്ഷപെടുമായിരിക്കും. എങ്കിൽ അടുത്ത ഓണത്തിന് പുതിയ കളിയുമായി കാണാം.
- കെ എ സോളമൻ