#ഓണാശംസകൾ!
കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഇക്കൊല്ലം രണ്ടാഴ്ച നേരെത്തെയാണ് ഓണം. സെപ്തംബർ 10-13 തീയതികളിലാണ് കഴിഞ്ഞ വർഷ വർഷത്തെ ഓണം ആഘോഷിച്ചതെങ്കിൽ ഇക്കൊല്ലം അത് ആഗസ്റ്റ് 30, 31 സെപ്തംബർ 1, 2 തിയതികളിലാണ്. ആഗസ്റ്റ് 30 ഉത്രാടം, 31 ന് തിരുവോണം.
മഹാബലിയെയും വാമനനെയും രണ്ടായി പങ്കിട്ടെടുക്കുന്ന കാലത്ത് അവരെ ഒന്നായി ചേർത്ത് നമുക്ക് ഓണത്തിൻ്റെ സന്തോഷം പങ്കിടാം.
കഴിഞ്ഞ കൊല്ലങ്ങളിലെ രണ്ടു് ഓണാഘോഷങ്ങൾ വെള്ളപ്പൊക്കത്തിൽ മുങ്ങിയപ്പോൾ ഇക്കുറി തടസ്സമായത് മാരകമായ കോവിഡ് രോഗവ്യാപനമാണ്. രാജ്യത്ത് 35 ലക്ഷം രോഗബാധിതരായി എന്നാണ് ഇതുവരെയുള്ള കണക്ക്. 63500 ആളുകൾ മരണപ്പെടുകയും ചെയ്തു. കേരളത്തിലും കോവിഡ് വ്യാപനം രൂക്ഷമാണ്. എങ്കിലും അതിജീവനത്തിനായുള്ള ശക്തമായ ശ്രമം എല്ലാ മേഖലയിലും ദൃശ്യം..
ഓണത്തെക്കുറിച്ച് ഐതീഹ്യങ്ങൾ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വിപണനത്തിന്റെയും ഉത്സവം കൂടിയാണ്. കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടവരുപ്പെടെയുള്ളവർ കാർഷികവൃത്തിയിൽ ഏർപ്പെട്ടതിനാൽ കാർഷികോൽപന്ന ഉത്പാദനത്തിൽ വൻ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞ 6 മാസക്കാലത്ത് സംസ്ഥാനത്തിന് കഴിഞ്ഞിഞ്ഞു.
ഓണം കേരളത്തിൻ്റെ ദേശിയോത്സവമാണ്. എല്ലാം മലയാളികൾക്കും ഐശ്വര്യത്തിൻ്റെ ഓണാശംസകൾ!
No comments:
Post a Comment