കൈവിട്ടകളി
ഗവർണറുടെ പുതിയ നിലപാടോടെ കണ്ണൂർ സർവകലാശാലയിലെ വിസി നിയമനം കൂടുതൽ അവതാളത്തിലായി. വൈസ് ചാൻസലറുടെ പുനർനിയമനം സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച നോട്ടീസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിന് കൈമാറി.
കണ്ണൂർ സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഫയലുകൾ തീരുമാനമാക്കാതെ സർക്കാരിന് തിരികെ നൽകാൻ ഗവർണർ തന്റെ ഓഫീസിന് നിർദ്ദേശം നൽകിയിരിക്കയാണ്. ഈ സാഹചര്യത്തിൽ പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് . ചാൻസലർ പദവി ഏറ്റെടുത്ത് ചാൻസലർക്ക് കത്തെഴുതുന്ന സമയം ലാഭിക്കാവുന്നതാണ്.
മാത്രമല്ല, ഗവർണർക്കുവേണ്ടിയുള്ള കേസിൽ ഹാജരാകില്ലെന്ന് അഡ്വക്കേറ്റ് ജനറൽ പറഞ്ഞതിനാൽ ചാൻസലർ പദവി ഒഴിയുകയല്ലാതെ ഗവർണർക്ക് മറ്റ് മാർഗമില്ല. ഹൈക്കോടതിയിൽ ചാൻസലറുമായി ബന്ധപ്പെട്ട കേസുകളിൽ ഹാജരാകാൻ സ്വകാര്യ അഭിഭാഷകനെ നിയമിക്കാൻ ഗവർണർക്ക് കഴിയുകയുമില്ല.
ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിലെ എല്ലാ അഴിമതിക്കാരും ചേർന്ന് മുഴുവൻ സംവിധാനവും താളം തെറ്റിച്ചു. സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നതിന് ഉടനടി അറ്റകുറ്റപ്പണികൾ ആവശ്യമായിത്തീർന്നിരിക്കുന്നു.