കൊറോണ വൈറസിന്റെ ഒമിക്രോൺ വേരിയന്റിനെ ആദ്യമായി തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കൻ ഡോക്ടർ ആഞ്ചലിക് കൂറ്റ്‌സി, വേരിയന്റിന് ഗുരുതരമായ ലക്ഷണങ്ങളൊന്നുമില്ലെന്ന് ലോകത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഇതുവരെ ഒമിക്രോൺ സ്‌ട്രെയിൻ ബാധിച്ച ഒരു രോഗിയെയും ദക്ഷിണാഫ്രിക്കയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
10 ദിവസമായി ചികിത്സയിലായിരുന്ന 30 ഓളം രോഗികൾക്ക് “സാധാരണ രോഗലക്ഷണങ്ങൾ” മാത്രമേ കണ്ടിരുന്നുള്ളുവെന്നും പലരും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാതെ സുഖം പ്രാപിച്ചുവെന്നും അവർ എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു.
എന്നാൽ, ചില ഏജൻസികൾ, പ്രത്യേകിച്ച്, വാക്സിൻ പ്രമോട്ടർമാർ, ഒമിക്രോൺ വകഭേദത്തെ വലിയ ഭീഷണിയായി ചിത്രീകരിക്കുന്നു. ഒമിക്രോണിന് ഉയർന്ന സംപ്രേക്ഷണക്ഷമതയും വാക്സിനുകൾ സൃഷ്ടിക്കുന്ന രോഗപ്രതിരോധ പ്രതികരണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള വലിയ കഴിവും ഉണ്ടെന്ന് അവർ പറയുന്നു. ഇത് ജനങ്ങളിൽ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം ചെറുതല്ല.
കൗശലക്കാരായ ഒട്ടേറെ കളിക്കാർ ഉള്ള മേഖലയാണ് വാക്സിൻ വിപണി എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
- കെ എ സോളമൻ
No comments:
Post a Comment