#തിയേറ്ററുകളിലെ നിയന്ത്രണം
സിനിമാ തിയേറ്ററുകളുടെ പ്രവർത്തനത്തിന് നിയന്ത്രണങ്ങൾ തുടരുന്നതിൽ അർത്ഥമില്ല. സംസ്ഥാനത്ത് കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെങ്കിൽ, ജീവിതത്തിന്റെ മറ്റെല്ലാ മേഖലകളിലും ഇത് അട്ടിമറിക്കപ്പെടുകയാണ്. ഉദാഹരണത്തിന് കല്യാണം, ശവസംസ്കാരം, ഉത്സവ സമ്മേളനങ്ങൾ, ഉദ്ഘാടനങ്ങൾ, ബസ് യാത്രകൾ തുടങ്ങിയ ചടങ്ങുകൾ നോക്കുകയാണെങ്കിൽ അവയിലൊന്നിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെടുന്നില്ല.
അതിനാൽ, ഈ സാഹചര്യത്തിൽ തീയറ്ററുകളിൽ മുഴുവൻ സീറ്റുകളും അനുവദിക്കണമെന്ന സിനിമാ ഉടമകളുടെ ആവശ്യം അംഗീകരിക്കേണ്ടതാണ്
മാസ്കും സാനിറ്റൈസറുമൊക്കെയായി കോവിഡിന് നടുവിൽ ജീവിക്കാൻ ജനം പഠിച്ചിരിക്കുന്നു. കോവിഡ്-19 നമ്മുടെ ജീവിതരീതിയെ തന്നെ മാറ്റിമറിച്ചിരിക്കുന്നു, ഒരുപക്ഷേ എന്നെന്നേക്കുമായി. എന്നാൽ വിവിധ കോണുകളിലെ സംഘർഷം അവസാനിച്ചിട്ടില്ല,. പിന്നെന്തിനാണ് സിനിമാശാലകളിൽ മാത്രം കർശന നിയന്ത്രണം?
No comments:
Post a Comment