അധ്യാപകർക്ക് ജോലി സമയത്ത് മാന്യവും സുഖപ്രദവുമായ ഏത് തരത്തിലുള്ള വസ്ത്രവും ധരിക്കാമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ സ്വാഗതം ചെയ്യുന്നു. "മാന്യമായ" എന്ന വാക്കിന് അടിവരയിടണം.
പ്രേമം എന്ന ഒരു മലയാളം സിനിമ ഇറങ്ങിയപ്പോൾ അതിലെ നടന്മാരെ അനുകരിച് കറുത്ത ഷർട്ടും ധരിച്ച് സ്‌കൂളുകളിലും കോളേജുകളിലും അദ്ധ്യാപകർ എത്തിയിരുന്നു. ബാലിശമായ പ്രവർത്തനങ്ങളിൽ അധ്യാപകർഏർപ്പെട്ടെ വളരെ മോശപ്പെട്ട നടപടിയായിരുന്നു അതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
നിലവിൽ, വനിതാ അധ്യാപകർ സാരി മാത്രമേ ധരിക്കാവൂ എന്ന ചട്ടമില്ല, എന്നാൽ ചില സ്കൂളുകളും കോളേജുകളും അത് നിർബന്ധിക്കുന്നു. ജോലിസ്ഥലത്തും യാത്ര ചെയ്യുമ്പോഴും സാരിയെക്കാൾ സൗകര്യപ്രദമായത് ചുരിദാർ ആയതിനാൽ സാരി തന്നെ ധരിക്കണം എന്നത് അസ്വീകാര്യമാണ്.
ഇന്നർവെയർ ധരിക്കാതെ ടീ ഷർട്ട് ധരിച്ച് കോളേജുകളിൽ വരുന്ന പുരുഷ അധ്യാപകർ നല്ല മാതൃകയല്ല. ടീ ഷർട്ടും ബർമുഡയും അധ്യാപകർക്ക് യോജിച്ച മാന്യമായ വസ്ത്രമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?
യൂണിഫോം വസ്ത്രധാരണം അസ്വീകാര്യമാണെങ്കിലും, പുരുഷ അധ്യാപകർക്ക് പാന്റ്‌സും (മുണ്ട്) ഷർട്ടും, സ്ത്രീ അധ്യാപകർക്ക് സാരി അല്ലെങ്കിൽ ചുരിദാർ എന്നിവയാണ് ഏറ്റവും അനുയോജ്യം. മറ്റെല്ലാ വസ്ത്രങ്ങളും, സുഖപ്രദമാണെങ്കിലും, അസ്വീകാര്യമാണ്.
കെ എ സോളമൻ
No comments:
Post a Comment