ഗെയിമുകളിൽ, പ്രത്യേകിച്ച് ഓൺലൈൻ ഗെയിമുകളിൽ. കുട്ടികൾ വളരെ താല്പര്യം കാണിക്കാറുണ്ട്. ഇത്തരം ഗയിമുകൾ അപകടമായി തീരുന്ന സാഹചര്യത്തിൽ കുട്ടികളെ സുരക്ഷിതമായി സൂക്ഷിക്കേണ്ട ചുമതല മുതിർന്നവർക്കാണ്.
ഓൺലൈൻ ഗെയിമുകളുടെ അപകടസാധ്യതകളെക്കുറിച്ച് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുന്നത് ശ്രമകരമായതിനാൽ ഇത്തരം ഗെയിമുകൾ നിരോധിക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട അപകടങ്ങൾ വർദ്ധിക്കും.
പെരുമ്പിലാവ് സ്വദേശിയായ ആകാശ് എന്ന കുട്ടി ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ട് വീടുവിട്ടിറങ്ങുകയും മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്തതാണ് ആ ദിശയിലുള്ള കേരളത്തിലെ ഏറ്റവും പുതിയ സംഭവം. സെൽ ഫോണിൽ കുട്ടി ഓൺലൈൻ ഗെയിം കളിച്ച് വൻ തുക നഷ്ടം വരുത്തിയാതായി പറയപ്പെടുന്നു.
ഓൺലൈൻ റമ്മിയും മറ്റ് ഗെയിമുകളും നിരോധിക്കാൻ നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലെങ്കിൽ, ഈ തിന്മയിൽ നിന്ന് നമ്മുടെ കുട്ടികളെ സംരക്ഷിക്കാൻ സർക്കാർ നിയമനിർമ്മാണ നടപടി സ്വീകരിക്കണം. സൗജന്യ ഗെയിമുകൾ ആകാം, എന്നാൽ ഗയിമുകളിലൂടെ പണം തട്ടിപ്പ് അനുവദിക്കാൻ പാടില്ല.
No comments:
Post a Comment