#ചൈനയ്ക്ക് സ്തുതി.
അതിർത്തി പ്രശ്‌നങ്ങളിലും വ്യാപാര കാര്യങ്ങളിലും ഇന്ത്യയ്‌ക്കെതിരെ ചൈന നിലപാടെടുക്കുമ്പോൾ സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിൽ ചൈനയെ പുകഴ്ത്തി എസ്.രാമചന്ദ്രൻ പിള്ള നടത്തിയ പ്രസംഗം വിവാദപരമാണ്.
പിള്ള ചൈനയോടുള്ള കൂറ് പ്രകടിപ്പിക്കുകയും ഇന്ത്യയെ അപലപിക്കുകയും ചെയ്തു.. ഒരു ചൈനീസ് പൗരൻ തന്റെ രാജ്യത്തിനുള്ളിൽ നിന്ന് ഇന്ത്യയെ പുകഴ്ത്തിയും ചൈനയെ ഇകഴ്ത്തിയും സംസാരിച്ചാൽ, മറ്റൊരു വാക്ക് ഉച്ചരിക്കാൻ അയാൾ അവിടെ തുടർന്ന് ഉണ്ടാകാനുള്ള സാധ്യത വിരളം
ചൈന ഇപ്പോഴും കമ്മ്യൂണിസത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന അനുമാനത്തിൽ ഇന്ത്യയിലെ ചില മുതിർന്ന സിപിഎം സഖാക്കൾക്ക് ചൈനയുമായി അടുത്ത ബന്ധമുണ്ട്. എന്നാൽ അവിടെ നടക്കുന്നത് കമ്മ്യൂണിസത്തിന്റെ വേഷം കെട്ടിയ ശുദ്ധ മുതലാളിത്തമാണ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിലെ ഓരോ അംഗവും സഹസ്രകോടീശ്വരന്മാരാണ്.
പിള്ള ചൈനയുമായി സാഹോദര്യം പ്രഖ്യാപിക്കുന്നത് നിലവിലെ സാഹചര്യത്തിൽ മാതൃരാജ്യത്തിന് എതിരാണ്. പൊളിറ്റ് ബ്യൂറോ അംഗമാണെങ്കിലും കേരളത്തിലെ ഒരു പഞ്ചായത്ത് വാർഡിൽ പോലും തെരഞ്ഞെടുപ്പിൽ മത്സരിച്ച ജയിക്കാൻ പറ്റുന്ന നേതാവല്ല പിള്ള.. തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ പിള്ള ചൈനയിലെ ഏതെങ്കിലും മണ്ഡലത്തിൽ ചെന്നു മത്സരിക്കണം
-കെ എ സോളമൻ
No comments:
Post a Comment