പത്തനംതിട്ടയിൽ റവന്യൂ, ഫയർഫോഴ്‌സ്, പഞ്ചായത്ത്, എൻഡിആർഎഫ്, ഹെൽത്ത്, പോലീസ് യൂണിറ്റുകൾ സംയുക്തമായി നടത്തിയ മോക്ക് ഡ്രിൽ തീർത്തും നിരാശയിലാണ് അവസാനിച്ചത്. അഭ്യാസത്തിനിടെ ഒരു വ്യക്തിയുടെ മരണം സൂചിപ്പിക്കുന്നത് ഒന്നാം നമ്പർ സംസ്ഥാനത്തിന് ഒരു മോക്ക് ഡ്രിൽ പോലും വിജയകരമായി നടത്താൻ കഴിയുന്നില്ല എന്നാണ്.
മോക്ക് ഡ്രില്ലിൽ പുഴയിൽ ചാടിയ നാലിൽ മൂന്നുപേരെ ഫയർഫോഴ്സ് യൂണിറ്റ് രക്ഷപ്പെടുത്തി. നാലാമത്തെ ആളുടെ രക്ഷാപ്രവർത്തനം എൻഡിആർഎഫിനെ ഏൽപ്പിച്ചിരുന്നെങ്കിലും അവർ എത്തിയില്ല. ഫയർഫോഴ്‌സ് അന്നേരം നാലാമനെ രക്ഷിക്കാത്തതിന്റെ കാരണം എന്താണ്? രക്ഷാപ്രവർത്തകരുടെ ഏകോപനമില്ലായ്മയാണ് ദുരന്തത്തിന് കാരണം.
വാസ്തവത്തിൽ, രക്ഷാപ്രവർത്തനത്തിന് മുമ്പ് പതിവ് തയ്യാറെടുപ്പുകൾ നടത്തുന്നതിൽ സർക്കാർ വകുപ്പുകൾ പരാജയപ്പെട്ടു, അങ്ങനെ മോക്ക് ഡ്രിൽ ശരിക്കും ഒരു വ്യാജ ഡ്രില്ലായി മാറി. ഇത്തരം ഡ് റില്ലുമായി വീണ്ടും ഇറങ്ങിയാൽ ജനം എന്ത് ചെയ്യുമെന്ന് ഇപ്പോൾ പറയനാവില്ല