Monday 8 January 2024

കർഷകർക്ക് വേണ്ടി

#കർഷകർക്ക് വേണ്ടി
കാർഷികോൽപ്പന്നങ്ങളുടെ സംഭരണം നേരിട്ട് നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം സ്വാഗതാർഹമാണ്. കർഷകർക്ക് കുറഞ്ഞ താങ്ങുവില കാലതാമസം കൂടാതെ ലഭിക്കുകയും പണം നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്യുന്നത് പ്രയോജനകരം.

കേരളത്തിലെ കർഷകരുടെ കാര്യങ്ങളിൽ വ്യാപാരികളും ഇടനിലക്കാരും നിഷേധാത്മകമായ ഇടപെടൽ നടത്തുന്നതായി ആക്ഷേപമുണ്ട്. കേരളത്തിലെ കർഷകർക്ക് കൃത്യമായ സമയത്ത് പണം ലഭിക്കാതെ വരാറുണ്ട്. പണം വൈകുന്നതിന്റെ പേരിൽ സംസ്ഥാന സർക്കാർ പലപ്പോഴും കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നു.. ദേശീയ പാതകളുടെ നിർമ്മാണത്തിന്റെ കാര്യത്തിലും ഇത് കാണാൻ കഴിയും.

ഒരു റോഡ് പദ്ധതി പൂർത്തിയാകുമ്പോൾ കേന്ദ്രത്തിന്റെ പങ്ക് അവഗണിച്ച് സംസ്ഥാന മന്ത്രിമാരുടെ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുന്നത് കേരളത്തിൽ പതിവാണ്. കാർഷിക ഉൽപന്നങ്ങളുടെ വിലയുടെ വിതരണത്തിലും ഇത് സംഭവിക്കുന്നു. സഹായവും കുടിശ്ശികയുള്ള തുകയും വൈകുന്നതിനാൽ നിരവധി കർഷകർ കേരളത്തിൽ ജീവിതം അവസാനിപ്പിക്കുന്ന വാർത്തകളുണ്ട്. കേന്ദ്രത്തിന്റെ ഇപ്പോഴത്തെ തീരുമാനത്തോടെ, ആരാണ് യഥാർത്ഥത്തിൽ വീഴ്ച വരുത്തിയതെന്ന് കർഷകർക്ക്  മനസ്സിലാക്കാനാകും.
-കെ എ സോളമൻ

No comments:

Post a Comment