#വഷളാക്കിത്തരാം
മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യെദുവും ഉൾപ്പെട്ട ട്രാഫിക് നിയമലംഘനം വലിയ വിവാദത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ അസാധാരണമല്ലെങ്കിലും, അത് നേടിയ ആനുപാതികമല്ലാത്ത കുപ്രസിദ്ധി, കളിയിലെ പങ്കാളികളുടെ പൂർവ്വ ചരിത്രത്തെ വെളിപ്പെടുത്തുന്നു
മേയർ ആര്യ രാജേന്ദ്രനെതിരെയുള്ള പൊതുജന വിദ്വേഷത്തിനു കാരണം, മാധ്യമങ്ങളിലെ അവരുടെ പ്രകടനം, അഴിമതി ആരോപണങ്ങളിലെ പങ്ക്, അവരുടെ നേതൃത്വത്തോടുള്ള ജനങ്ങളുടെ അതൃപ്തി എന്തീ ഘടകങ്ങളാണ്.
മാധ്യമങ്ങൾ താരതമ്യേന നിസ്സാരമായ കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുമ്പോൾ അവർ പത്രപ്രവർത്തന മുൻഗണനകളെക്കുറിച്ച് മറക്കുന്നു ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തികൾ വിവാദങ്ങളിൽ ഉൾപ്പെടുന്ന സന്ദർഭങ്ങളിൽ അവ റിപ്പോർട്ട് ചെയ്യേണ്ടത് അത്യാവശ്യമാണെങ്കിലും, ഒരു സന്തുലിതാവസ്ഥ അക്കാര്യത്തിൽ ഉണ്ടായിരിക്കേണ്ടതാണ്.,
മേയർ -ഡ്രൈവർ സംഭവത്തിൽ മേയറും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും പ്രതിക്കൂട്ടിലാണ്. അവരുടെ അഹംഭാവമാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്ന് സംഭവം വീക്ഷിച്ച പൊതുജനം വിശ്വസിക്കുന്നു' പക്ഷേ അത് അങ്ങനെയല്ല എന്ന്
വരുത്തിത്തീർക്കാനാണ് അവരെ സപ്പോർട്ട് ചെയ്യുന്ന ചില മാധ്യമപ്രമാണിമാർ ശ്രമിക്കുന്നതത് എന്നാൽ ഇത്തരം ഒരു പിന്തുണ മാധ്യമങ്ങളിൽ നിന്ന് ആർജിക്കാൻ ദിവസക്കൂലി 715 രൂപ മാത്രമുള്ള ഒരു എം പാനൽ ഡ്രൈവർക്ക് സാധിക്കില്ല.
ഡ്രൈവറുടെ പൂർവ്വകാല ചരിത്രം തിരക്കി പുതിയ കഥകൾ നിരത്തുന്ന ഇത്തരം മാധ്യമങ്ങൾ മേയറുടെയും എംഎൽഎ ഭർത്താവിന്റെയും പൂർവകാല ചരിത്രം തിരക്കാത്തത് എന്തു കൊണ്ട്? ഒരു വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ അതിൽ ഉൾപ്പെട്ട പ്രശ്നത്തിൻ്റെ ഗൗരവത്തിന് ആനുപാതികപ്രാധാന്യമാണ് കൊടുക്കേണ്ടത്. അല്ലാതെ അതിൽ ഉൾപ്പെട്ടവരുടെപദവിയും പത്രാസും വെച്ച് വാർത്തകൾ വളച്ചൊടിക്കുകയല്ല വേണ്ടത്.
ചില വനിത റിപ്പോർട്ടർമാർ ഡ്രൈവറെ ചോദ്യം ചെയ്യുന്നത് കാണുമ്പോൾ തോന്നുന്നത് അവർ പുതിയ വാർത്തകൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണോ എന്നാണ്. നടൻ സുരേഷ് ഗോപിയെ ഇൻറർവ്യൂ ചെയ്ത ഒരു മാധ്യമപ്രവർത്തക അത്തരം ഒരു കീഴ്‌വഴക്കം സൃഷ്ടിച്ചുവെച്ചതു നാം കണ്ടതാണ്.
സെൻസേഷണലിസമല്ലാതെ മറ്റൊരു ലക്ഷ്യവും ഇല്ലാത്ത ഇത്തരം റിപ്പോർട്ടുകൾ തയ്യാറാക്കുമ്പോൾ സുപ്രധാന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽനിന്ന് ഇവർ വ്യതിചലിക്കപ്പെടുന്നു എന്നതാണ് വസ്തുത. ഏത് നിസ്സാര സംഭവും കൂടുതൽ വഷളാക്കിത്തരാമെന്ന ചിന്താഗതിയിൽ നിന്ന് നമ്മുടെ മാധ്യമ സുഹൃത്തുക്കൾ എന്ന് മാറുന്നു അന്നുമാത്രമേ ഈ മേഖല ശുദ്ധീകരിക്കപ്പെടുകയുള്ളൂ