Sunday 26 May 2024

ബിഷപ്പ് പറഞ്ഞത് ശരി

#ബിഷപ്പ് പറഞ്ഞത്  ശരി
സമീപകാല മലയാള സിനിമകളിൽ ക്രിസ്ത്യൻ വിശ്വാസങ്ങൾക്കു വിരുദ്ധമായ ഉള്ളടക്കം ചിത്രീകരിക്കുന്നത് സംബന്ധിച്ച് ബിഷപ്പ് ജോസഫ് കരിയിലിൻ്റെ അഭിപ്രായങ്ങൾക്ക്  പിന്തുണ.. കുട്ടികൾക്കായി  സംഘടിപ്പിച്ച ഒരു പരിപാടിയിലാണ്  അദ്ദേഹത്തിൻ്റെ വിമർശനം, നമ്മുടെ സമൂഹത്തിൽ പലരും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്ക് വിരുദ്ധമായ, അക്രമത്തെയും മദ്യപാനത്തെയും മഹത്വവൽക്കരിക്കുന്ന സിനിമയിലെ പ്രവണതകൾ ഒഴിവാക്കേണ്ടതാണ്.

'ആവേശം', 'മഞ്ജുമ്മേൽ ബോയ്‌സ്' തുടങ്ങിയ ചിത്രങ്ങളിൽ അക്രമം മദ്യപാനം തുടങ്ങിയ കാര്യങ്ങളാണ് കൂടുതൽ സമയവും ചിത്രീകരിച്ചിരിക്കുന്നത്.  ഉത്തരവാദിത്തമുള്ള സിനിമനിർമ്മാണത്തെക്കുറിച്ചും നമ്മുടെ സംസ്‌കാരത്തിൽ, പ്രത്യേകിച്ച് യുവമനസ്സുകളിൽ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും തുറന്നചർച്ചക്ക്  തുടക്കമിടുന്നതിനുള്ള ആഹ്വാനമായി ബിഷപ്പിൻ്റെ പരാമർശത്തെ കാണണം 

സിനിമയിലെ ദുഷ്പ്രവണതകൾക്ക് തടയിടാൻ  സെൻസർ ബോർഡിന് കഴിയുന്നില്ല. ഇത് എന്തുകൊണ്ടെന്ന് അന്വേഷണ വിധേയമാക്കണം.
 സിനിമയിലെ ധാർമ്മിക നിലവാരം ഉയർത്തിപ്പിടിക്കുന്ന മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നതിൽ സെൻസർ ബോർഡ് പരാജയപ്പെടുന്ന കാഴ്ചയാണ് ഉള്ളത് '

ബോക്‌സ് ഓഫീസ് ലാഭത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, സിനിമകൾ ധാർമ്മിക മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ അധികാരികൾ  നിലപാട് സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഹാനികരമായ സ്റ്റീരിയോടൈപ്പുകൾക്കും പെരുമാറ്റങ്ങൾക്കും പകരം, വൈവിധ്യമാർന്ന നമ്മുടെ സമൂഹൃ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സിനിമാ സംസ്കാരം കേരളത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.
-കെ എ സോളമൻ

No comments:

Post a Comment