#വയനാട്ഉരുൾപൊട്ടൽ
എഴുപതിലധികം പേരുടെ മരണത്തിനിടയാക്കിയ വയനാട് ഉരുൾപൊട്ടൽ, മേഖലയെ ആകെ തകർത്തു തരിപ്പണമാക്കി. ഈ ദുരന്തത്തിന് പിന്നിലെ പ്രാഥമിക പ്രശ്നങ്ങൾ വനനശീകരണവും മണ്ണ് ഖനനവുമാണ് ' ഇത് ഭൂമിയുടെ മൊത്തം ഘടന ദുർബ്ബലപ്പെടുത്തുകയു വിനാശകരമായ സംഭവങ്ങൾക്ക് കാരണമാവുകയും ചെയ്തു..
ഭീമമായ നഷ്ടമാണ് അവിടെയുള്ള സമൂഹം അഭിമുഖീകരിക്കുന്നത്.. ഭാവിയിലെ ദുരന്തങ്ങൾ തടയുന്നതിന് നിലവിലെ പാരിസ്ഥിതിക സമ്പ്രദായങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടത് അത്യാവശ്യമായിരിക്കുന്നു.
പെട്ടെന്നുള്ള നാശത്തിനപ്പുറം, ഇപ്പോൾ ഭവനരഹിതരായവരുടെ ദുരവസ്ഥ ഉയർത്തുന്ന ആശങ്ക വലുതാണ്. വീടും സ്ഥലവും നഷ്ടപ്പെട്ടവർ ആരോഗ്യപരമായ ഭീഷണികളും അഭിമുഖീകരിക്കേണ്ടി വരുന്നു,, വൈറൽ രോഗങ്ങളുടെയും മറ്റു പകർച്ചവ്യാധികളുടെയും വ്യാപനം തള്ളിക്കളയാനാവില്ല. ഇവയിൽ നിന്നുള്ള മോചനത്തിന് താത്കാലിക പാർപ്പിടങ്ങളും പര്യാപ്തമായ ശുചിത്വ സൗകര്യങ്ങളും വേണ്ടി വരും.. രോഗങ്ങൾ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത മുന്നിൽ കൊണ്ടുള്ള തയ്യാറെടുപ്പുകൾ ഏകോപിപ്പിക്കേണ്ടിയിരിക്കുന്നു
രോഗബാധിതരായ ജനങ്ങളെ സംരക്ഷിക്കുന്നതിനായി വൈദ്യസഹായം, ശുദ്ധജല സൗകര്യം, ഫലപ്രദമായ ശുചീകരണം എന്നിവ ഒരുക്കണം.. മലയിടിച്ചിലിനെ തുടർന്നുണ്ടായ അപകടങ്ങൾ തരണം ചെയ്യാൻ സമഗ്രമായ പ്രവർത്തനങ്ങൾ വേണം.