Tuesday, 2 July 2024

മോശം പരാമർശം

#അഭിലഷണീയ പരാമർശം.
രാഷ്ട്രീയ നേതാക്കളുടെ വിമർശനം വസ്തുതാപരമായ കൃത്യതയിലും മാന്യമായ ഭാഷയിലുമാകണം. 

വയനാട്ടിലെ മുസ്ലീം വോട്ടർമാരെ പ്രീണിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ ഹിന്ദുക്കളെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയത്. അത് ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന  ബഹുഭൂരിപക്ഷം ഇന്ത്യക്കാരുടെയും വികാരങ്ങളോടുള്ള അവഗണനയാണ് കാണിക്കുന്നത്. ഇത്തരം നടപടികൾ ഭൂരിപക്ഷം വോട്ടർമാരുടെ അകറ്റി നിർത്തുക മാത്രമല്ല, മതേതരത്വത്തിൻ്റെ തത്വങ്ങളെ തകർക്കുകയും ചെയ്യും.

തെരഞ്ഞെടുപ്പു നേട്ടങ്ങൾക്കായി ഭിന്നിപ്പുണ്ടാക്കുന്ന വാക്കുകൾക്ക് പകരം വിവിധ മതവിഭാഗങ്ങൾക്കിടയിൽ സൗഹാർദവും സഹകരണവും വളർത്തിയെടുക്കാൻ രാഷ്ട്രീയക്കാർ ബാധ്യസ്ഥരാണ്. രാഹുൽ ഗാന്ധിയുടെ റിമാർക്കുകൾ വളരെ ആശങ്കാജനകവും അപലപനം അർഹിക്കുന്നതുമാണ്.
- കെ എ സോളമൻ

No comments:

Post a Comment