#ന്യായീകരണമില്ലാത്ത #കുറ്റപ്പെടുത്തൽ.
2025 ജൂലൈ 25 ന് കേരളത്തിൽ നിന്നുള്ള രണ്ട് കത്തോലിക്കാ കന്യാസ്ത്രീകളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ ഛത്തീസ്ഗഡിൽ വെച്ച് അറസ്റ്റ് ചെയ്തു. 1968 ലെ ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ നിയമവും മനുഷ്യക്കടത്ത് നിയമങ്ങളും പ്രകാരം ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അറസ്റ്റ് നടന്നത്.
ബലപ്രയോഗം, വഞ്ചന അല്ലെങ്കിൽ പ്രലോഭനം എന്നിവയിലൂടെയുള്ള മതപരിവർത്തനം ഈ നിയമം നിരോധിക്കുന്നു. പ്രായപൂർത്തിയാകാത്തവരെയോ ആദിവാസികളെയോ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിന് ഔദ്യോഗിക അനുമതിയും ആവശ്യമാണ്, പ്രത്യേകിച്ച് മതപരമായ പ്രവർത്തനങ്ങൾ ഉൾപ്പെടുമ്പോൾ. കന്യാസ്ത്രീകൾക്ക് മുൻകൂർ അനുമതി ലഭിച്ചില്ലെങ്കിൽ, അത് ഈ നിയമത്തിന്റെ ലംഘനമായി കണക്കാക്കപ്പെടുന്നു, അതാണ് അറസ്റ്റിന്റെ നിയമപരമായ അടിസ്ഥാനം.
ഈ സാഹചര്യത്തിൽ കേരളത്തിൽ കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, എസ്ഡിപിഐ എന്നിവർ നടത്തുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമായി കാണണം. ഏതാനും വോട്ടിനു വേണ്ടിയുള്ള ഈ കസർത്തിൽ കേസിന്റെ വസ്തുതകൾ അവഗണിക്കപ്പെടുകയാണ്. ചില മാധ്യമ സ്ഥാപനങ്ങൾ വിഷയം പെരുപ്പിച്ചു കാണിക്കുകയും അതിന് വർഗീയവും രാഷ്ട്രീയവുമായ പരിവേഷം നൽകുകയും ചെയ്യുന്നു. എന്നാൽ ഈ അറസ്റ്റിൽ ബിജെപി വഹിച്ച പങ്കിന് വ്യക്തമായ തെളിവുകളൊന്നുമില്ല.
ഛത്തീസ്ഗഢിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ആ സംസ്ഥാനത്തിന്റെ പ്രത്യേക നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചത്. അതിനാൽ തെളിവില്ലാതെ ബിജെപിയെയോ കേന്ദ്ര സർക്കാരിനെയോ കുറ്റപ്പെടുത്തുന്നത് ന്യായീകരിക്കാനാവില്ല. കേസ് നിയമപ്രകാരം കൈകാര്യം ചെയ്യണം, രാഷ്ട്രീയമോ മതപരമോ ആയ വിവാദമാക്കി മാറ്റുന്നതിൽ ന്യായീകരണമില്ല.
അറസ്റ്റു ചെയ്യപ്പെട്ട കന്യാസ്ത്രീയുമായി ബന്ധപ്പെട്ട ചേർത്തലയിലെ മഠം സന്ദർശിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ച കേരള കൃഷി മന്ത്രിയുടെ പ്രവൃത്തിയൊക്കെ തനി ജോക്ക് എന്നല്ലാതെന്തു പറയാൻ ?
No comments:
Post a Comment