Tuesday, 16 September 2014

ലോകത്തിലെ വിലകൂടിയ 10 കാറുകള്‍


 ലാംബോര്‍ഗിനി വെനേനോ റോഡ്സ്റ്റര്‍
സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലാംബോര്‍ഗിനിയുടെ അപൂര്‍വ്വ ജനുസ്. 6.5 ലിറ്റര്‍ 12 സിലിണ്ടര്‍ എഞ്ചിന്‍ 750ബി.എച്ച്.പി കരുത്തുല്‍പ്പാദിപ്പിക്കും.പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലത്തൊന്‍ വേണ്ടത് 2.9 സെക്കന്‍െറ്. പൂര്‍ണ്ണമായും കാര്‍ബണ്‍ ഫൈബര്‍ കൊണ്ട് നിര്‍മിച്ച ഭാരം കുറഞ്ഞ ബോഡിയാണ് വെനേനോയുടെ പ്രത്യേകത. പരമാവധി വേഗത 355km/h.വിലയല്‍പ്പം കൂടും. 27 കോടി.

ബ്യൂഗാട്ടി വെയ്റോണ്‍ 16.4 ഗ്രാന്‍െറ് വിറ്റെസി
ലോകത്തിലെ ഏറ്റവും വേഗതകൂടിയ കാറുകളിലൊന്ന്. ആക്സിലറേറ്ററില്‍ വന്യമായ കരൂത്തൊളിപ്പിച്ച ഈ ബ്യൂഗാട്ടിക്ക് 1200 കുതിരശക്തിയാണ് കരുത്ത്. 8ലിറ്റര്‍, 16സിലിണ്ടര്‍ എഞ്ചിനാണ് ഇവന്‍െറ ഹൃദയം. 2.6 സെക്കന്‍െറില്‍ 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കും. സ്പീഡ് ടെസ്റ്റില്‍ 410 km/h കൈവരിച്ചാണ് ലോകത്തിലെ ഏറ്റവും വേഗം കൂടിയ പ്രൊഡക്ഷന്‍ കാര്‍ എന്ന റെക്കോഡ് സ്വന്തമാക്കിയത്. ഇതൂവരെ ലോകത്താകമാനം 400 വെയ്റോണുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. വില 15 കോടി.

കോണിസെഗ്ഗ് അഗീറ S
സ്പോര്‍ട്സ് കാറുകള്‍ മാത്രം നിര്‍മിക്കുന്ന സ്വീഡിഷ് കമ്പനിയായ കോണിസെഗ്ഗ് 1994 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 1000 ബി.എച്ച.പിക്ക് മുകളില്‍ കരുത്തുള്ള കാറുകള്‍ ഉദ്പ്പാദിപ്പിക്കുന്നലോകത്തിലെ ചുരുക്കം കമ്പനികളിലൊന്നാണിത്. 2010ലാണ് അഗീറ എന്ന മോഡല്‍ പുറത്തിറക്കിയത്. 5.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ V8 എഞ്ചിന്‍ 1030 ബി.എച്ച്.പി ഉദ്പ്പാദിപ്പിക്കാന്‍ പ്രാപ്തനാണ് അഗീറ Sന് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലത്തൊന്‍ വേണ്ടത് 2.9 സെക്കന്‍െറ്. വില 10 കോടി.

ഹെന്നസി വെനം ജി.ടി
ലോകത്തിലെ ഏറ്റവും വേഗതയില്‍ സഞ്ചരിച്ചിട്ടുള്ള കാര്‍. അമേരിക്കയിലെ കെന്നഡി സ്പേസ് സെന്‍െററിലെ റണ്‍വേയില്‍ നടത്തിയ സ്പീഡ് ടെസ്റ്റില്‍ വെനം കൈവരിച്ച പരമാവധി വേഗം മണിക്കൂറില്‍ 435 കിലോമീറ്ററാണ്. അമേരിക്കയിലെ ടെക്സാസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹെന്നസി, പെര്‍ഫോമന്‍സ് കാറുകള്‍ മാത്രം നിര്‍മിക്കുന്ന കമ്പനിയാണ്. ഇതുവരെ 11 വെനം ജി.ടികള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 7 ലിറ്റര്‍, ട്വിന്‍ ടര്‍ബോ V8 എഞ്ചിന്‍ 1244 കുരിര ശക്തി ഉദ്പ്പാദിപ്പിക്കും. വില 7.5 കോടി.

റോള്‍സ് റോയ്സ് ഫാന്‍െറം
ആഢംബരത്തിന്‍െറ അവസാന വാക്കായ റോള്‍സ് റോയ്സിന്‍െറ ഫാന്‍െറം ആഗ്രഹിക്കാത്ത വാഹന പ്രേമികളൂണ്ടാകില്ല. പഴയതില്‍ നിന്നും വീല്‍ബേസ് കൂട്ടിയിറക്കിയ എക്സ്റ്റന്‍ന്‍െറഡ് മോഡലിന് വിലയല്‍പ്പം ജാസ്തിയാണ്. 6.5 കോടി. സാധാരണ ഫാന്‍െറത്തില്‍ നിന്നും 9 ഇഞ്ച് നീളം കൂടുതലാണ് എകസ്റ്റന്‍െറിന്. 453 ബി.എച്ച്.പി കരുത്തുള്ള 6.75 ലിറ്റര്‍, V12 എഞ്ചിന്‍ ഈ കൂറ്റന്‍ വാഹനത്തെ 5.8 സെക്കന്‍െറ് കൊണ്ട് നൂറുകിലോമീറ്ററിലത്തെിക്കും. 

പോര്‍ഷേ 918 സ്പൈഡര്‍
പോര്‍ഷേയുടെ വിഖ്യാത മോഡലാണ് 918സ്പൈഡര്‍. ഹൈബ്രിഡ് കാറാണിത്. ഒരു V8 ഗാസൊലീന്‍ എഞ്ചിനും ഇലക്ട്രിക് മോട്ടോറുമാണ് പവര്‍ സോഴ്സ്. V8 എഞ്ചിന്‍ 608 ബി.എച്ച്.പി കരുത്തനാണ്. കാര്‍ബണ്‍ ഫൈബറാണ് പ്രധാന നിര്‍മാണ സാമഗ്രി. പൂജ്യത്തില്‍ നിന്നും നൂറിലത്തൊന്‍ 2.5 സെക്കന്‍െറ്. സ്പൈഡറിന്‍െറ വില 5.11 കോടി.

ആസ്റ്റന്‍ മാര്‍ട്ടിന്‍ വാന്‍ക്വിഷ്
ബ്രിട്ടീഷ് സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ആസ്റ്റന്‍ മാര്‍ട്ടിന്‍െറ ജനപ്രിയ മോഡലാണ് വാന്‍ക്വിഷ്. ബോണ്ടിന്‍െറ പ്രിയപ്പെട്ട വാഹനവും ഇത് തന്നെ. സംശയമുണ്ടെങ്കില്‍ 'ഡൈ അനദര്‍ ഡെ ' എന്ന ബോണ്ട് സിനിമയില്‍ വാന്‍ക്വിഷില്‍ സ്റ്റൈലായി കയറി വരുന്ന പിയേഴ്സ് ബ്രോസ്നനെ കാണുക. 300 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന സൂപ്പര്‍ കാറുകൂടിയാണ് വാന്‍ക്വിഷ്. 6ലിറ്റര്‍, V12 എഞ്ചിന്‍ 565 കുതിര ശക്തിയാണ് ഉത്പ്പാദിപ്പിക്കുക. വില 4.9 കോടി.
 
ഫെറാരി F12 ബെര്‍ലിനീറ്റ
വേഗത്തിന്‍െറ പര്യായം ഫെറാരിയുടെ കരുത്തുറ്റ മോഡല്‍. ഏറ്റവും വേഗതയേറിയ ഫെറാരിയെന്ന് കമ്പനി അവകാശപ്പെടുന്ന  മോഡലാണ് ബെര്‍ലിനീറ്റ F12. പൂജ്യത്തില്‍ നിന്നും നുറിലത്തൊന്‍ വണ്ടത് 3.1 സെക്കന്‍െറ്. 6.3ലിറ്റര്‍, V12 എഞ്ചിന്‍ 740 എച്ച്.പി കരുത്തുല്‍പ്പാദിക്കും. വില 3.5 കോടി. 


ബെന്‍െറ്ലേ മുള്‍സേന്‍
ബ്രിട്ടീഷ് ലെജന്‍ഡ് ബെന്‍െറ്ലേയുടെ ആഡംബര തികവുള്ള മോഡലാണ് മുള്‍സേന്‍. ബ്രിട്ടീഷ് പ്രധാന മന്ത്രിയും രാജകുടുംബവും ഉപയോഗിക്കുന്നത് ബെന്‍െറ്ലേ കാറുകളാണ്. മൂള്‍സേന്‍ ഒരു കൂറ്റന്‍ കാറാണ്. 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ V8 എഞ്ചിന്‍ 505 കുതിര ശക്തി ഉദ്പ്പാദിപ്പിക്കും. വില 2.8 കോടി.


മെര്‍സിഡെസ് ബെന്‍സ് CL65 AMG കൂപ്പേ
മെര്‍സിഡസിന്‍െറ പവര്‍ വെര്‍ഷനായ എ.എം.ജി ബാഡ്ജിങ്ങോടെ പുറത്തിറങ്ങുന്ന CL65 സൂപ്പര്‍ കാറുകളോട് കിടപിടിക്കുന്നതാണ്. സാധാരണ ബെന്‍സുകളേക്കാള്‍ വലുതും പവര്‍ കൂടിയതുമാണ് എ.എം.ജികള്‍. 6.0 ലിറ്റര്‍, ബൈ ടര്‍ബോ എഞ്ചിന്‍ 621 എച്ച്.പി കരുത്തനാണ്.നാലുപേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് ഡോര്‍ കൂപ്പേ വാഹനമാണിത്.വില 1.50 കോടി.
കമെന്‍റ്: ഈ കാറുകളുടെ പടം കാണുന്നതിന് പാവപ്പെട്ടവന് വിലക്കുണ്ടോ?
-കെ എ സോളമന്‍ 

No comments:

Post a Comment