Tuesday, 19 January 2016

വെള്ളാപ്പള്ളിക്ക് എതിരെ അന്വേഷണത്തിന് ഉത്തരവ്


vellapally

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ്‌ തട്ടിപ്പ്‌ കേസില്‍ എസ്‌.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ്‌ കോടതി ഉത്തരവ്‌. പ്രാധമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടിരിക്കുന്നത്‌.
കേസില്‍ പ്രതികളായി ആരോപിക്കപ്പെട്ട വെള്ളാപ്പള്ളി നടേശന്‍, യോഗം പ്രസിഡന്റ്‌ ഡോ സോമന്‍, മൈക്രോ ഫിനാന്‍സ്‌ കോഡിനേറ്റര്‍ മഹേശന്‍, കോര്‍പ്പറേഷന്‍ മുന്‍ എം.ഡി എന്‍.നജീബ്‌ എന്നിവര്‍ക്കെതിരെ പ്രാധമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ വിധി. റിപ്പോര്‍ട്ടില്‍ ഇവര്‍ കുറ്റക്കാരാണെന്ന്‌ മനസിലായാല്‍ കേസ്‌ റജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം മുന്നോട്ട്‌ പോകാമെന്നും കോടതി വ്യക്‌തമാക്കി.
വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്തന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതി വിധി. അന്വേഷണത്തിനുള്ള വി.എസിന്റെ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തില്ല എന്നതും ശ്രദ്ധേയമാണ്‌.

കമന്‍റ്: കൂട്ടിലടച്ച തത്തയ്ക്ക് അടുത്ത പണി!
-കെ എ സോളമന്‍

No comments:

Post a Comment