Wednesday, 20 January 2016

ഉന്നതവിദ്യാഭ്യാസം മലയാളത്തില്‍ വേണ്ട.

ആലോചന സാംസ്കാരിക കേന്ദ്രം, എസ് എല്‍ പുരം ആലപ്പുഴ.

എസ് എല്‍ പുരം: ഉന്നത വിദ്യാഭ്യാസം മലയാള ഭാഷയില്‍ വേണമെന്ന വാദം വങ്കത്തമെന്ന് ആലോചന സാംസ്കാരിക കേന്ദ്രത്തിന്റെ ചര്‍ച്ചയില്‍ അഭിപ്രായം. സംസ്ഥാനത്ത് തൊഴിലവസരങ്ങൾ കുറവായതിനാൽ മലയാളികൾ ജോലി തേടി മറ്റ്‌ സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും പോകുന്നു. ആ നിലയ്ക്ക്‌ ഉന്നത വിദ്യാഭ്യാസം മലയാളത്തിലാക്കാനാകുമോ എന്ന ചോദ്യം അപ്രസക്തമാണ് ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളിൽ പഠിച്ചാൽ കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ ലഭിക്കുമെന്നതാണ് അനുഭവം. അതുകൊണ്ടു മലയാളത്തിലുള്ള സർവകലാശാലാ പഠനം പലർക്കും സ്വീകാര്യമാകില്ല.
ഏതു വിഷയത്തിലും പഴയതും പുതിയതുമായ അറിവ്‌ ഇന്ന്‌ ഇന്റർനെറ്റിലൂടെ ഇംഗ്ലീഷിൽ ഉടനടി ലഭ്യമാണ്, മലയാളത്തില്‍ ഈ സൌകര്യമില്ല  മലയാളഭാഷയില്‍   വിജ്ഞാനദാരിദ്ര്യം നിലനില്‍ക്കേ ഉന്നതവിദ്യാഭ്യാസം മലയാളത്തില്‍ വേണമെന്ന ചില കപട രാഷ്ട്രീയക്കാരുടെയും അരക്കവികളുടെയും വാദത്തോട് യോജിക്കാനാവില്ലെന്നും യോഗം വിലയിരുത്തി.  
“ഉന്നത വിദ്യാഭ്യാസം മലയാള ഭാഷയില്‍ സാധ്യമോ?” എന്ന വിഷയത്തില്‍ ചര്‍ച്ച പി മോഹനചന്ദ്രന്‍  ഉല്‍ഘാടനംചെയ്തു.. ആലോചന പ്രസിഡെന്‍റ് പ്രൊഫ. കെ എ സോളമന്‍ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് സാബ്ജി, പങ്കജോല്‍ഭവന്‍, സനല്‍ ജോസ്, വരനാട് ബാനര്‍ജി, ഡി ശ്രീകുമാര്‍, തൈപ്പറമ്പില്‍ പ്രസാദ്, പീറ്റര്‍ ബെഞ്ചമിന്‍ അന്ധകാരനഴി, എന്‍ ചന്ദ്രഭാനു തുടങ്ങിയവര്‍ പ്രസംഗിച്ചു.
                           

No comments:

Post a Comment