Monday, 18 April 2016

എ.വി.ജോര്‍ജിനെ പുറത്താക്കിയ നടപടി ശരിവച്ചു സുപ്രീം കോടതി

av-george

ന്യൂദല്‍ഹി: യോഗ്യതകളില്‍ കൃത്രിമം കാണിച്ചതിന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്നും എ.വി.ജോര്‍ജിനെ പുറത്താക്കിയ നടപടി സുപ്രീം കോടതി ശരിവച്ചു. നടപടി ചോദ്യം ചെയ്ത് ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.
മതിയായ യോഗ്യതകളില്ലാത്തതും യോഗ്യതയില്‍ കൃത്രിമം കാണിച്ചതിനുമാണ് ജോര്‍ജിനെ വിസി പദവിയില്‍ നിന്ന് ഗവര്‍ണര്‍ പുറത്താക്കിയത്.
കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ വകുപ്പു മേധാവിയായിരുന്നുവെന്ന് ബയോഡേറ്റയില്‍ തെറ്റായ വിവരം കാണിച്ചു വിസിയായി ജോര്‍ജ് നിയമനം നേടിയെന്ന് കണ്‌ടെത്തിയിരുന്നു. ഈ സമയം ജോര്‍ജ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ അധ്യാപകനായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണെ്ടത്തിയത്.
ഡപ്യൂട്ടേഷനിലാണ് ജോര്‍ജ് കേന്ദ്ര സര്‍വകലാശാലയില്‍ ജോലിചെയ്തതെന്നും അന്വേഷണത്തില്‍ ബോധ്യമായതോടെയാണ് നടപടിയുണ്ടായത്.
കമന്‍റ്: കെ എം മാണിയുടെ മൂടുതാങ്ങി വി സി ആയതിനുശേഷം എന്തൊക്കെയായിരുന്നു ബഹളം
-കെ എ സോളമന്‍ 

No comments:

Post a Comment