Thursday, 30 June 2016

ഗാന രചന കാവാലം


Remya Nambeesan

പാടിയത് : രമ്യ നമ്പീശന്‍
സംഗീതം : ശരത്
ചിത്രം: ഇവന്‍ മേഘരൂപന്‍
ആണ്ടേലോണ്ടേ നേരേ കണ്ണിൽ
ചന്തിരന്റെ പുലാലാണേ
കണ്ട പാടേ നാണം കൊണ്ടേ ഓ...  (ആണ്ടേലോണ്ടേ ) 

ആരോമലാമ്പലമൊട്ടിന് പൂന്തേനിറ്റാൻ
അല്ലി വിരിഞ്ഞേ ഓ….( ആണ്ടേലോണ്ടേ) 
ആനമലം ചെമ്പകം പൂത്തേ ഓ…  (ആനമല)
പൂക്കാനെന്നെ കാലമൊരുക്കീ
കൂടണയാൻ പോണില്ലന്നല്ലേ
കൂരാംകിളി കൂവി വിളിച്ചേ

ഊരുംചുറ്റി ഉങ്ങു മരത്തിന്റെ കീഴെക്കൂടെ
വീശി വരുന്നേ എങ്ങും നിൽക്കാതെ
എങ്ങോ പറന്നേ കണ്ടേടം തെണ്ടാനീ-
യെന്നേയും കൊണ്ട് പോണേ  ഓ… (ആണ്ടേലോണ്ടേ)

ഓർമ്മകളെ സ്വന്തമാക്കണ്ടേ
നെഞ്ചിലേറ്റിയിക്കിളി കൂട്ടണ്ടേ
സ്വപ്നങ്ങളെ കണ്ണാരം പൊത്തി
തൊട്ടറിഞ്ഞ് തോളിലേറ്റണ്ടേ
നേരെ നേരായ് പായും നിളയുടെ
മാറിൽ തുള്ളാൻ ഓളങ്ങളാകാൻ
എങ്ങും തങ്ങാതൊന്നായി
എന്നിനി വെള്ളിമാൻ കുന്നേറി
എന്റെയീ ഭൂമി കാണും…ഓ…  (ആണ്ടേലോണ്ടേ)

No comments:

Post a Comment