Thursday, 30 June 2016

കാലിത്തൊഴുത്ത് തോല്‍ക്കുന്ന അല്‍ ഖമര്‍ കോളജിന് രാഷ്ട്രീയപിന്‍ബലം

ബെംഗളൂരു: അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാതെയാണ് കലബുര്‍ഗിയിലെ അല്‍ഖമര്‍ നഴ്‌സിംഗ് കോളേജ് പ്രവര്‍ത്തിക്കുന്നത്. ഒരു സൗകര്യവും ഒരുക്കാതെ രാഷ്ട്രീയസ്വാധീനത്തിന്റെ മാത്രം പിന്‍ബലത്തില്‍ മാത്രമാണ് കോളേജ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിയിക്കുകയാണ് മാതൃഭൂമി ന്യൂസ് പകര്‍ത്തിയ ദൃശ്യങ്ങള്‍. ഖമറുള്‍ ഇസ്ലാം എന്ന കോണ്‍ഗ്രസ് നേതാവാണ് ഈ കോളജിന്റെ ഉടമസ്ഥന്‍. പണിപൂര്‍ത്തിയാകാത്ത, അസ്ഥിപഞ്ജരം പോലുള്ള കെട്ടിടത്തിലാണ് ഈ കോളജ് പ്രവര്‍ത്തിക്കുന്നത്. നിര്‍മാണസാമഗ്രികള്‍ അവിടവിടെ കൂട്ടിയിട്ടിരിക്കുന്നു. ചോര്‍ന്നൊലിക്കുന്ന ക്ലാസ് മുറികള്‍. കാലിത്തൊഴുത്തിനേക്കാള്‍ ശോചനീയമായ സാഹചര്യങ്ങളാണിവിടെ

കമന്‍റ് പുറത്തേക്കിറങ്ങുന്നവരുടെ നിലവാരം വെച്ചു നോക്കിയാല്‍ ഇവിടത്തെ കാര്യങ്ങളും വ്യ്ത്യസ്തമല്ല .
കെ എ സോളമന്‍ 

No comments:

Post a Comment