ആലപ്പുഴ: സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആഗസ്റ്റില്‍ ഗ്രേഡിങ് സമ്പ്രദായം ഏര്‍പ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള തൊഴില്‍ നിയമങ്ങളുടെ നിര്‍വ്വഹണം, ആനുകൂല്യങ്ങള്‍, സ്ത്രീ സൗഹൃദ അന്തരീക്ഷം, സേവന ഗുണനിലവാരം, സംഘടനാ സ്വാതന്ത്ര്യം തുടങ്ങിയവ ഗ്രേഡിങ്ങിന് മാനദണ്ഡങ്ങളാകും. വ്യാപാരി വ്യവസായ സംഘടനകളുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി.
ജില്ലാ തലത്തില്‍ തൊഴിലാളി-തൊഴിലുടമ പ്രതിനിധികളുടെ യോഗം ഉടന്‍ ചേരും. തുടര്‍ന്ന് തൊഴില്‍ വകുപ്പ് ഗ്രേഡിങ് സംബന്ധിച്ച മാനദണ്ഡങ്ങള്‍ക്ക് അന്തിമരൂപം നല്‍കി ആഗസ്റ്റോടെ നടപ്പാക്കും. മികച്ച ഗ്രേഡിങ് ലഭിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും. ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബിഷ്‌മെന്റ് ആക്ടിന്റെയും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ആക്ടിന്റെയും പരിധിയില്‍വരുന്ന സ്ഥാപനങ്ങളിലാകും പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ നിശ്ചിത കാലയളവിലേക്കാകും ഗ്രേഡിങ് നല്‍കുകയെന്നും മന്ത്രി പറഞ്ഞു.
ചെറുകിട സ്ഥാപനങ്ങള്‍ക്കു പുറമേ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ഹോസ്റ്റലുകള്‍, പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്ന മറ്റു സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങളുടെ ഓഫീസുകള്‍, സ്റ്റോര്‍ മുറികള്‍, ഗോഡൗണുകള്‍, വെയര്‍ഹൗസുകള്‍, ഫാക്ടറികള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാകും
കമന്റ്
ഏറ്റവും മുന്തിയ േഗ്രഡ് ലുലു മാളിനു കൊടുക്കും. അല്ല , അറിയാൻ മേലാണ്ടു ചോദിവാ ,വേറെ പണിയൊന്നുമില്ലേ ?
-കെ.എ സോളമൻ
No comments:
Post a Comment