Wednesday, 15 February 2017

ജീവൻ താരരാജാവ് !


ജീവൻ റ്റി വി യിൽ താരരാജാവിനെ കണ്ടെത്തുന്നു! മത്സരാർത്ഥികൾ സത്യൻ, മമ്മൂട്ടി, മോഹൻലാൽ!

കുർബാന, കുമ്പസാരം, കൂദാശ മുതലായവ കാണിച്ചു മാപ്പിളമാരെ വീട്ടിലും മുട്ടുകുത്തിക്കുക എന്നതായിരുന്നു ജീവൻ റ്റി വിയുടെ മുഖ്യ പരിപാടി. ഇവയെല്ലാം കണ്ടിട്ടുംമതിവരാത്ത പാതിരി മാരും കന്യാസ്ത്രീകളും ഷാലോണി ലേക്കു മാറി. എങ്ങനെ 'ജീവൻ ' നിലനിർത്താമെന്ന തത്രപ്പാടിൽ  മരിച്ചു പോയവരെയും അവഹേളിക്കാമെന്നു അങ്ങനെജീവൻ റ്റി വി തീരുമാനിച്ചു.
-രാമൻ നായർ

അവഹേളിക്കരുത് , പ്ളീസ് !


കള്ളും വൈനും മദ്യമല്ലെന്ന് കേരള സർക്കാർ സുപ്രിം കോടതിയിൽ
ഇത്രയും നാൾ ഇവ രണ്ടും മദ്യമെന്നു കരുതി മൂക്കുമുട്ടെ കുടിച്ചു കൂത്താടിയവരെയും ചട്ടീം കലോം തല്ലിപ്പൊട്ടിച്ചവരെയും മുടിക്കുകുത്തിപ്പിടിച്ചവരേയും അവഹേളിക്കരുത് പ്ളീസ.്
-രാമൻ നായർ

Thursday, 9 February 2017

സർക്കാരിനും നയം വ്യക്തമാക്കാം

നമ്മുടെ കലാലയങ്ങൾ സംശുദ്ധമായി - ക്കൊണ്ടിരിക്കുന്നു. അവിടങ്ങളിൽ കഞ്ചാവടിക്കുന്ന വിദ്യാർത്ഥികളില്ല, മദ്യപിക്കുന്ന വരില്ല, ക്ഷൗരം ചെയ്യുന്നവരില്ല, കിസ് ഓഫ് ലവിന്റെ ആൾക്കാരില്ല, ചെകുത്താൻ ലോറിയിൽ പാഞ്ഞ് സഹപാഠിയെ ഇടിച്ചു കൊല്ലുന്നവരില്ല, ആറ്റിൽ ചാടിയ വിദ്യാർത്ഥിയെ എറിഞ്ഞു കൊല്ലുന്നവരില്ല, നേരെ ചൊവ്വേ വസ്ത്രം ധരിക്കുന്നവർ പോലുമില്ല. അധ്യാപകർ എന്തു പഠിപ്പിക്കണമെന്നും എങ്ങനെ പഠിപ്പിക്കണമെന്നും തീരുമാനിക്കുന്നത് വിദ്യാർത്ഥികളാണ് . അറ്റൻഡസും ഇന്റേണൽ മാർക്കും അവർ തന്നെ കൂട്ടം കൂടിയിരുന്നു തീരുമാനിക്കും. അവർക്കു രാഷ്ടീയക്കാരും ചാനൽ വായ്പാട്ടുകാരും കോളജു കാണാത്ത ഭൂരിപക്ഷ ജനവും പ്രോത്സാഹനം കൊടുക്കും

ശിക്ഷാവിധി ഒന്നുമില്ലാത്ത കാലലയങ്ങളിൽ ആത്മരക്ഷാർത്ഥം ഏതെങ്കിലും അധ്യാപകൻ വിദ്യാർത്ഥിയെ ഉപദേശിച്ചാൽ അയാളായി  കുഴപ്പക്കാരൻ. പിന്നെ പരസ്യ വിചാരണയും, ഉപരോധവും വീട്ടിൽ കടന്നു കേറി തല്ലിപ്പൊളിക്കലുമാണ് . എന്തിന് ഇത്തരം ഉന്നത വിദ്യാഭ്യാസം?
കലാലയങ്ങളിൽ ഇന്റേണൽ മാർക്ക് ഒഴിവാക്കുന്നതിനെക്കുറിച്ചും പരീക്ഷയ്ക്കും അറ്റൻഡസിനും കൃത്യമായ നിബന്ധന വെയ്ക്കുന്നതിനെക്കുറിച്ചും എന്തുകൊണ്ട് ആലോചിച്ചു കൂടാ? ആൺ-പെൺ വിദ്യാർത്ഥികൾ ഇടകലർന്നിരിക്കുന്നതാണു് കാലഘട്ടത്തിന് യോജിച്ച തെങ്കിൽ ഇതു സംബന്ധിച്ചു സർക്കാർ നയം വ്യക്തമാക്കാൻ എന്താണ് തടസ്സം? ഡിസിപ്ളിൻ പട്ടാളത്തിൽ മാത്രം മതി കലാലയങ്ങളിൽ വേണ്ടെന്നാണെങ്കിൽ അതു സംബന്ധിച്ചും സർക്കാരിൽ നിർദ്ദേശം നൾകാവുന്നതാണ്. അതീവ കരുതലോടെ ചെയ്യേണ്ട പാവനമായ അധ്യാപക ജോലി നഷ്ട സാധ്യത ഏറെയുള്ള ഒന്നാക്കി മാറ്റിയത് ഏതു വികലനയമാണ് ?
- കെ എ സോളമൻ