പ്രശസ്ത ഗായിക എസ്. ജാനകി സംഗീതജീവിതം പൂര്‍ണമായും അവസാനിപ്പിക്കുന്ന വാർത്ത വേദനാജനകമാണ്. മൈസൂരുവില്‍ ഒക്ടോബര്‍ 28-ന് നടക്കുന്ന ചടങ്ങിനുശേഷം പൊതുപരിപാടികളിലും സംഗീതപരിപാടികളിലും പാടുകയില്ലെന്ന് ജാനകി.
മലയാളികൾ നെഞ്ചിലേറ്റിയ ഒരു ഗായിക ജാനകിയെക്കഴിഞ്ഞിട്ടേ മലയാള സിനിമയിലുള്ളു. അവരുടെ എല്ലാ പഴയ ഗാനങ്ങളും ഗൃഹാതുരത്വം ഉണർത്തുന്നവയാണ്. ജാനകി പാടിയ പാട്ട് കേൾക്കാനിഷ്ടപ്പെടാത്ത മലയാളികൾ ഇല്ല. കുറച്ചു നാൾ അവർ മാറി നിന്നത് ശ്രോതാക്കളുടെ ആവശ്യപ്രകാര - മായിരുന്നില്ല. ചില കോക്കസുകൾ അവരെ മാറ്റി നിർത്തിയിരുന്നുവെന്നത് നിഷേധിക്കാനാവില്ല. എങ്കിൽ തന്നെ സിനിമകളിലോ സംഗീതപരിപാടികളിലോ പാടാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ ഇനിയണ്ടാവില്ല എന്നവർ പറയുന്നത് ഒരു പക്ഷെ ആരോഗ്യ പ്രശ്നങ്ങളാലാവും.
മലയാളികൾക്കെന്നും ജാനകി ഒരു കുടുംബാംഗത്തെ പോലെയായിരുന്നു. മലയാളത്തില്‍ അവർപാടിയ പാട്ടുകള്‍ മലയാളികൾ എന്നുംഓര്‍മമിക്കും.
ഇപ്പോഴത്തെ ഗായകർ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവരെന്ന വിലയിരുത്തൽ അവരുടെ ഹൃദയ നൈർമ്മല്യമാണ് സൂചിപ്പിക്കുന്നത്
എസ് ജാനകിക്ക് സർവവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.
കെ എ സോളമൻ
No comments:
Post a Comment