പാസ്‌പോര്‍ട്ടിന്റെ നിറംമാറ്റുന്നതു കൊണ്ട് പ്രത്യേകിച്ചു ലാഭമില്ലാതിരിക്കെ കേന്ദ്ര മന്ത്രാലയത്തിന്റെ ഇത്തരമൊരു നീക്കത്തിനു പിന്നിൽ എന്താണ് ലക്ഷ്യമെന്നു വ്യക്തമല്ല. പ്രവാസി ഇന്ത്യക്കാരെ രണ്ടുതട്ടായി തിരിക്കുന്നത് നിയമപരമായി നിലനില്ക്കില്ല. നിലവിലെ പാസ്‌പോര്‍ട്ട് സമ്പ്രദായത്തില്‍ മാറ്റം വരുത്തി ഓറഞ്ച് പാസ്‌പോര്‍ട്ട് നൾ കിയാൽ അതു കൈവശം വെയ്ക്കുന്ന ഇന്ത്യക്കാരെ രണ്ടാംതരം പൗരന്മാരായി വിദേശികൾ കാണാനിടയുണ്ട്. കേരളത്തിൽ റേഷൻ കാർഡിന് നിറം മാറ്റി സബ്സിഡി കിട്ടാത്തവനും, കിട്ടുന്നവനും അന്തോഖ്യനുമാക്കിയതു പോലുള്ള വിവേചനം പാസ്‌പോര്‍ട്ട് നിറം മാറ്റി ജനങ്ങളെ വേര്‍തിരിക്കുന്നതിലുമുണ്ട്. റേഷൻ കാർഡിൽ പറ്റിയ അമളി ഒഴിവാക്കാൻ കേരള സർർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. പക്ഷെ ഇതു കാരഡുടമകളിൽ പുതുതായി സൃഷ്ടിക്കുന്ന ക്ളേശങ്ങൾ കാത്തിരുന്നു കാണണം. ചതുർവർണ്ണ റേഷൻ കാർഡു വിതരണത്തിലെ കോലാഹലം ഇതു വരെ കെട്ടടങ്ങിയിട്ടിയില്ല. അപ്പോഴാണ്
ഈ നാലു നിറങ്ങൾ ചേർത്തു ഒറ്റനിറമാക്കാൻ പോകുന്നത് . റേഷൻ കാർഡിൽ മറ്റിയ മണ്ടത്തരം പോസ്പോർട്ടിൽ ഉണ്ടാകാൻ പാടില്ല.
പാസ്പോർട്ട് നിറം മാറ്റം സംബസിച്ച് നിയമനിര്‍മാണത്തിന് കേന്ദ്ര സർക്കാർ മുതിരാതിരിക്കന്നതാണ് വിവേകം.
പാസ്പോർട്ടിന്റെ അവസാനപേജില്‍ ചേര്‍ത്തുവന്നിരുന്ന വിവരങ്ങള്‍ ഒഴിവാക്കുന്ന കാര്യത്തിലും സർക്കാരിന്റെ പുനർചിന്തനം ആവശ്യമായി വരുന്നു .വിദേശയാത്രയില്‍ പൗരന്മാരുടെ തിരിച്ചറിയല്‍ രേഖയായ പാസ്‌പോര്‍ട്ട്, മേല്‍വിലാസത്തിനു തെളിവായി ഉപയോഗിക്കാന്‍ ഇപ്പോൾ കഴിയുന്നുണ്ട്. അവസാനപേജിലെ എൻട്രീസ് ഒഴിവാക്കുന്നത് കുറച്ചധികം ആളുകൾക്ക് പ്രശ്നമായി പരിണമിക്കും. വിദേശരാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവരെ സഹായിക്കനല്ലാതെ ഉപദ്രവമുണ്ടാക്കുന്ന രീതിയിൽ പാസ്പോർട്ട് നിർമ്മിക്കാനുള്ള നീക്കം ഒഴിവാക്കപ്പെടേണ്ടതാണ്.
കെ എ സോളമൻ
No comments:
Post a Comment