സി പി ഐ അംഗങ്ങളും അനുഭാവികളും ഇനി മുതൽ പാർട്ടിക്ക് വിവാഹ സംഭാവന നൾകണം
മറ്റേ പാർട്ടിക്കാരുടെ കൈയ്യിലിരുപ്പു മൂലം ഒരു വിധം പച്ച പിടിച്ചു വരുകയായിരുന്നു. പൊളിയാനും ഒരു മാർഗ്ഗം കണ്ടെത്തണമല്ലോ?
- രാമൻ നായർ
സി പി ഐ അംഗങ്ങളും അനുഭാവികളും ഇനി മുതൽ പാർട്ടിക്ക് വിവാഹ സംഭാവന നൾകണം
മറ്റേ പാർട്ടിക്കാരുടെ കൈയ്യിലിരുപ്പു മൂലം ഒരു വിധം പച്ച പിടിച്ചു വരുകയായിരുന്നു. പൊളിയാനും ഒരു മാർഗ്ഗം കണ്ടെത്തണമല്ലോ?
- രാമൻ നായർ
ആർക്കു എന്തുതോന്ന്യാസവും കാണിക്കാന് പറ്റുന്ന സംസ്ഥാനമായി മാറി കേരളം, ശരിക്കും ഒരു കംഗാരു കോർട്ട്!
കത്തുവയില്‍ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കാൻ താങ്കളാഴ്ച ഹര്‍ത്താലാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ നടപടി എടുക്കാത്തത് അതിനു തെളിവാണ്. തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ ഹര്‍ത്താലാണെന്നുമാണ് സൂമൂഹ മാധ്യമങ്ങളില്‍ കയറി ചില സാമൂഹ്യ വിരുദ്ധർ സന്ദേശം പ്രചരിപ്പിച്ചത്.
പലയിടങ്ങളിലും അക്രമങ്ങള്‍ നടന്നു. കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറ്, കണ്ണൂരിൽ ലാത്തിച്ചാർജ്, വയനാട്ടിൽ കലാപം, തൃശൂരിൽ വഴിതടയൽ, മലപ്പുറത്തു സ്തംഭനം, യാത്രാ തടസ്സം തുടങ്ങിയവയാണു് ഉടമസ്ഥനില്ലാത്ത ഹർത്താലിന്റെ ഫലങ്ങൾ
കത്തുവ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ മുന്നറിയിപ്പില്ലാതെ നടന്ന ഹര്‍ത്താലിനെതിരേ കക്ഷിഭേദമെന്യേ രൂക്ഷമായി പ്രതികരിക്കേണ്ടിയിരിക്കുന്നു. പോലിസ് വകുപ്പിന്റെ, പ്രത്യേകിച്ച് സ്പെഷൽ ബ്രാഞ്ചിന്റെ പരാജയമാണ് തിങ്കളാഴ്ച സംസ്ഥാനം കണ്ടത്.
ഹർത്താൽ ദിനങ്ങളിൽ അക്രമം നടത്തിയാൽ കുഴപ്പമില്ല എന്ന തോന്നലാണ് ഒരു വിഭാഗം ആളുകളെ ഇത്തരം വിധ്വംസക പ്രവർത്തനങ്ങളിലേക്കു നയിക്കുന്നത്. ഇതു തടയപ്പെടുക തന്നെ വേണം.
കെ എ സോളമൻ
"ഒരാളുടെ നിർബ്ബന്ധത്തിൽ ഒരിക്കൽ ഉഡുപ്പി ശ്രീകൃഷ്ണനെ കാണാൻ പോയി. എന്നാൽ അവിടെ തനിക്കു കാണാനായത് ചന്ദനം ചാർത്തിയ ശ്രീരാമനെയാണ്. ശ്രീകൃഷ്ണനെ കാണേണ്ട പകരം ശ്രീരാമനെ കണ്ടോളു എന്നാവും ഭഗവാന്റെ തീരുമാനമെന്നാണ് ഇതിൽ നിന്നു എനിക്കു മനസ്സിലായത്. ജാതി വ്യത്യാസമില്ലാതെ എല്ലാവരും വേദം പഠിക്കണം. പഠിച്ചാൽ മാത്രം പോരാ അതിന്റെ സത്ത ഉൾക്കൊണ്ട് വേദം പ്രചരിപ്പിക്കണം" യേശുദാസ് പറഞ്ഞതാണ്
ഭഗവാന്റെ തീരുമാനം - ഏതു ഭഗവാന്റെത് എന്ന് യേശുദാസ് വ്യക്തമാക്കിയിട്ടില്ല . പഠിക്കേണ്ട വേദം സത്യവേദമോ അതോ കാഫറുകളോടും, കപടവിശ്വാസികളോടും സമരം ചെയ്യാനാഹ്വാനം ചെയ്യുന്ന ഇസ് ലാം വേദമോ? ഹിന്ദുക്ഷേത്രങ്ങളിൽ ശയന പ്രദിക്ഷണം നടത്തുന്ന യേശുദാസ് ക്രിസ്ത്യൻ- ഇസ്ളാം വേദങ്ങളെപ്പറ്റിയല്ല പ്രസ്താവിച്ചതെന്നു വ്യക്തം. പാട്ടു പാടുന്നതിനു പകരം അതുമിതും പറഞ്ഞു വിവാദങ്ങളിൽ ചെന്നു ചാടുക ഇദ്ദേഹത്തിന്റെ പതിവായി മാറി.
നല്ല നല്ല പാട്ടുകൾ പാടി രസിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തതു കൊണ്ടാവണം ഇദ്ദേഹത്തെ ജനം വെറുതെ വിടുന്നത്
കെ എ സോളമൻ