Monday, 16 April 2018

കംഗാരു കോർട്ട്


ആർക്കു എന്തുതോന്ന്യാസവും കാണിക്കാന് പറ്റുന്ന  സംസ്ഥാനമായി മാറി കേരളം, ശരിക്കും ഒരു കംഗാരു കോർട്ട്!

കത്തുവയില്‍ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കാൻ താങ്കളാഴ്ച   ഹര്‍ത്താലാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ നടപടി എടുക്കാത്തത് അതിനു തെളിവാണ്. തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ ഹര്‍ത്താലാണെന്നുമാണ് സൂമൂഹ മാധ്യമങ്ങളില്‍ കയറി ചില സാമൂഹ്യ വിരുദ്ധർ സന്ദേശം പ്രചരിപ്പിച്ചത്.

പലയിടങ്ങളിലും അക്രമങ്ങള്‍ നടന്നു. കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറ്‌, കണ്ണൂരിൽ ലാത്തിച്ചാർജ്, വയനാട്ടിൽ കലാപം, തൃശൂരിൽ വഴിതടയൽ, മലപ്പുറത്തു സ്തംഭനം, യാത്രാ തടസ്സം  തുടങ്ങിയവയാണു്  ഉടമസ്ഥനില്ലാത്ത ഹർത്താലിന്റെ ഫലങ്ങൾ

കത്തുവ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ മുന്നറിയിപ്പില്ലാതെ നടന്ന ഹര്‍ത്താലിനെതിരേ കക്ഷിഭേദമെന്യേ രൂക്ഷമായി പ്രതികരിക്കേണ്ടിയിരിക്കുന്നു. പോലിസ് വകുപ്പിന്റെ, പ്രത്യേകിച്ച് സ്പെഷൽ ബ്രാഞ്ചിന്റെ പരാജയമാണ്  തിങ്കളാഴ്ച സംസ്ഥാനം കണ്ടത്.

ഹർത്താൽ ദിനങ്ങളിൽ അക്രമം നടത്തിയാൽ കുഴപ്പമില്ല എന്ന തോന്നലാണ് ഒരു വിഭാഗം ആളുകളെ ഇത്തരം വിധ്വംസക പ്രവർത്തനങ്ങളിലേക്കു നയിക്കുന്നത്. ഇതു തടയപ്പെടുക തന്നെ വേണം.

കെ എ സോളമൻ

No comments:

Post a Comment