Saturday, 7 April 2018

യേശുദാസ് കപടഭക്തി അവസാനിപ്പിക്കണം


"ഒരാളുടെ നിർബ്ബന്ധത്തിൽ ഒരിക്കൽ ഉഡുപ്പി ശ്രീകൃഷ്ണനെ കാണാൻ പോയി. എന്നാൽ അവിടെ തനിക്കു കാണാനായത് ചന്ദനം ചാർത്തിയ ശ്രീരാമനെയാണ്. ശ്രീകൃഷ്ണനെ കാണേണ്ട പകരം ശ്രീരാമനെ കണ്ടോളു എന്നാവും ഭഗവാന്റെ തീരുമാനമെന്നാണ് ഇതിൽ നിന്നു എനിക്കു മനസ്സിലായത്. ജാതി വ്യത്യാസമില്ലാതെ എല്ലാവരും വേദം പഠിക്കണം. പഠിച്ചാൽ മാത്രം പോരാ അതിന്റെ സത്ത ഉൾക്കൊണ്ട് വേദം പ്രചരിപ്പിക്കണം" യേശുദാസ് പറഞ്ഞതാണ്

ഭഗവാന്റെ തീരുമാനം - ഏതു ഭഗവാന്റെത് എന്ന് യേശുദാസ് വ്യക്തമാക്കിയിട്ടില്ല . പഠിക്കേണ്ട വേദം സത്യവേദമോ അതോ കാഫറുകളോടും, കപടവിശ്വാസികളോടും സമരം ചെയ്യാനാഹ്വാനം ചെയ്യുന്ന ഇസ് ലാം വേദമോ? ഹിന്ദുക്ഷേത്രങ്ങളിൽ ശയന പ്രദിക്ഷണം നടത്തുന്ന യേശുദാസ് ക്രിസ്ത്യൻ- ഇസ്ളാം വേദങ്ങളെപ്പറ്റിയല്ല പ്രസ്താവിച്ചതെന്നു വ്യക്തം. പാട്ടു പാടുന്നതിനു പകരം അതുമിതും പറഞ്ഞു വിവാദങ്ങളിൽ ചെന്നു ചാടുക ഇദ്ദേഹത്തിന്റെ പതിവായി മാറി.
നല്ല നല്ല പാട്ടുകൾ പാടി രസിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തതു കൊണ്ടാവണം ഇദ്ദേഹത്തെ ജനം വെറുതെ വിടുന്നത്
കെ എ സോളമൻ

No comments:

Post a Comment