ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് കടകം പള്ളി മന്ത്രി. സമരക്കാർക്ക് അയ്യപ്പന്റെ ശാപമുണ്ടാകുമെന്ന് ജയരാജൻ മന്ത്രി. അതെന്തായാലും വിശ്വാസികളുടെ സമരം പോലീസിനെ വിട്ടു പൊളിക്കാനിറങ്ങിയ സർക്കാരിനു പിന്നിൽ ഒരു കൂട്ടം വകതിരിവു കെട്ട ഫെമിനിച്ചികളും സമൂഹം സംശയദൃഷ്ടിയോടെ നോക്കുന്ന മാവോവാദിനികളും കിസ് ഓഫ് ലൗ പ്രോ സ്റ്റിട്ട്യൂട്ടുകളും മാത്രമേയുള്ളു
ഭരണകൂടവും നിയമവാഴ്ചയുമുള്ള രാജ്യം എന്ന നിലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമെന്നാണ് സര്‍ക്കാർ. വിധി നടപ്പാക്കുന്നതിൽ ഒരു തെറ്റുമില്ല, എന്നാലതു വിശ്വാസികളുടെ നെഞ്ചത്തു ചവിട്ടിത്തന്നെ വേണമെന്നുണ്ടോ? നഴ്സ് ശമ്പളം, ഹർത്താൽ, കലാലയ രാഷ്ട്രീയം, പൊതുനിരത്തുസമ്മേളനം, ഫ്ളക്സ് ബോർഡ്, ശബ്ദ ശല്യം ഇതിനൊക്കെ എതിരെയുള്ള വിധികൾ നേരത്തെ ഉള്ളതാണ്. ഇവയെല്ലാം നടപ്പിലാക്കിക്കഴിഞ്ഞോ?
പോലീസിനെ ഉപയോഗിച്ച് ബലമായി
ഭക്തരെ കൈകാര്യം ചെയ്യുന്ന സർക്കാർ. അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുമെന്നും പറയുന്നു. കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകാത്തവരല്ലേ തന്ത്രി കുടുംബവും പന്തളം രാജാവും ഈ കാണുന്ന ഭക്ത സഹസ്രങ്ങളും?
ഇവിടെ സമരം ചെയ്യുന്നവർ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാന്നെന്നുള്ള വിചിത്രമായ കണ്ടെത്തലിന്റെ കൂടെ വിശ്വാസികളായ കമ്യുണിസ്റ്റുകളുടെ പ്രസ്താവനകളും കാണുന്നു. വിശ്വാസിയായ കമ്യുണിസ്റ്റ് - അതെന്തു സാധനം, മധുരമിട്ട വിത്തൗട്ട് ചായപോലെ വല്ലതുമാണോ?
കോടതി വിധിക്ക് തൊട്ടു പിന്നാലെ ഇത്രയധികം ജനങ്ങൾ തെരുവിലിറങ്ങാനുണ്ടായ സാഹചര്യം സൃഷ്ടിച്ചത് സർക്കാരിന്റെ പിടിപ്പുകേടാണ്. സാധാരണ ജനങ്ങളായ വിശ്വാസികളെ ലാത്തിയും തോക്കുമുപയോഗിച്ച് പരാജയപ്പെടുത്താൻ ശ്രമിക്കുന്നത് ജനകീയ സർക്കാർ എന്നവകാശപ്പെടുന്നവർക്ക് ഭൂഷണമല്ല.
മണ്ഡല മകരവിളക്ക് മഹോത്സവം സമുചിതമായി പൂർത്തീകരിക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്നാണ് നീക്കമുണ്ടാകാണ്ടേത്. ഭക്തരെ തല്ലിച്ചതച്ച് ഒരു ഉത്സവവും വിജയിപ്പിക്കാനാവില്ലായെന്ന് ഇതുമായി ബന്ധപ്പെട്ടവർ മനസ്സിലാക്കിയാൽ നന്ന്.
കെ എ സോളമൻ