Friday 15 February 2019

ഭീകരപ്രവർത്തനം ഉരുക്കുമുഷ്ടി കൊണ്ടു നേരിടണം

ഭീകരപ്രവർത്തനങ്ങളുടെ ഭീഷണിയിൽപ്പെടുന്ന ഒരു ജനാധിപത്യരാജ്യത്തെ സംരക്ഷിക്കാൻ എല്ലാ പൗരന്മാർക്കും ചുമതലയുണ്ട്  സകല പൗരൻമാരും ഒരു പൊതുയുദ്ധത്തിലെ ഭടൻമാരായി മാറണം ഇത്തരം അവസരങ്ങളിൽ ഭീകരപ്രവർത്തനത്തിന്‌ കീഴടങ്ങാനോ അടിയറവ് പറയാനോ സ്വന്തം ഗവൺമെൻറിന്റെമേൽ സമ്മർദ്ദം ചെലുത്താനോ ഇത്തരം അവസരങ്ങൾ ഉപയോഗിക്കരുത്.
സ്വന്തം പാർട്ടി അണികളോട് എതിർ പാർട്ടിക്കെതിരെ യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്യുന്നവർ മാതൃരാജ്യം ഭീകരാക്രമണത്തിൽ വേദനിക്കപ്പെടുമ്പോൾ മാടപ്പിറാവുകളായി മാറി സമാധാനം പ്രസംഗിക്കുന്നത് ജുഗു സ്പാവഹമാണ്.

ഭീകരപ്രവർത്തനത്തിനെതിരായ യുദ്ധത്തിൽ വിജയിക്കാൻ നമ്മൾ ആഗ്രഹിക്കുന്നുവെങ്കിൽ  ത്യാഗങ്ങൾ സഹിക്കാൻ തയ്യാറാകണം പ്രിയപ്പെട്ടവരുടെ നഷ്ടമുണ്ടാകുന്നുവെങ്കിൽ വേദന സഹിക്കണം. രക്ഷസാക്ഷികളുടെ കുടുംബങ്ങളുടെ സംരക്ഷണ ചുമതല സമ്പൂർണ്ണമായും  രാജ്യം ഏറ്റെടുക്കണം. വെട്ടാൻ വരുന്ന പോത്തിന് സംഗീതം കേൾപ്പിച്ചു കൊടുക്കുകയല്ല വേണ്ടത്.

മതങ്ങളാണ് സമാധാനമാർഗ്ഗത്തിലൂടെ ഭീകരപ്രവർത്തനം തടയേണ്ടിയിരുന്നത്. മതങ്ങൾ പരാജയപ്പെട്ടിടത്ത്  രാഷ്ട്രങ്ങൾക്ക് കൈയ്യും കെട്ടി നോക്കിയിരിക്കാനാവില്ല. ദേശിയ ബഡ്ജറ്റിൽ ലക്ഷം കോടി രൂപ സൈനിക ആവശ്യത്തിന് മാറ്റിവെയ്ക്കുന്നത് തോട്ടവാങ്ങി പൊട്ടിച്ചു കളിക്കാനല്ല. സൈനിക ശക്തി രാജ്യത്തിന് അകത്തും പുറത്തുമുള്ള ഛിദ്രശക്തികളെ നേരിടാൻ തന്നെയാണ് ഉപയോഗിക്കേണ്ടത്.

ദീകരരെ സൃഷ്ടിക്കുന്നത് ചില മതങ്ങളും രാഷ്ട്രങ്ങളുമാണ്. ഇവയെ കണ്ടു പിടിച്ചു നിയന്ത്രിക്കാൻ മിലിട്ടറിക്കു കഴിയുമെങ്കിൽ എന്തിനു നാം മടിച്ചു നില്ക്കണം? ഭീകരപ്രവർത്തനത്തെ ഉരുക്കുമുഷ്ടി കൊണ്ടു നേരിട്ടണം
- കെ എ സോളമൻ

No comments:

Post a Comment