ജയ് ശ്രീറാം വിളിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ ‘നിങ്ങള്‍ എന്തു നടപടിയെടുത്തെന്ന് ചോദിച്ച്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുകയാണ്
സിനിമാസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണൻ. ജയ് ശ്രീറാം ഇടയ്ക്കിടെ വിളിക്കാറുള്ള പ്രധാന മന്ത്രി എന്തു നടപടിയെടുത്തുവെന്ന് പിന്നീടെ അറിയാൻ കഴിയൂ.
പക്ഷെ അടൂരിന്റെ ന്യൂനപക്ഷ പ്രേമം പൊടുന്നനെ ഉണ്ടായതു കൊണ്ടാണ് ബിജെപിയിലെ നേതാക്കൾ അദ്ദേഹത്തിനെതിരെ പ്രതികരിച്ചത്. അടൂരിനും കൂട്ടർക്കും പ്രതിഷേധിക്കാൻ പറ്റിയ എത്രയോ സംഭവങ്ങൾ കേരളത്തിൽ തന്നെ യുണ്ടായിട്ടുണ്ട്. പതിവു മറവിയിൽ മുങ്ങിപ്പോയിട്ടില്ലെങ്കിൽ ചിലതെല്ലാം ഓർത്തെടുക്കുന്നതു നന്നായിരിക്കും.
അടൂർ ഗോപാലകൃഷ്ണന് കത്തെഴുതാൻ പറ്റിയ വിഷയങ്ങൾ ധാരാളമുള്ളപ്പോൾ വടക്കേ ഇന്ത്യയിലേതു മാത്രം സെലക്ട് ചെയ്തതാണ് പ്രശ്നമായത്.
ജയ് ശ്രീറാം വിളിക്കാതെ കൊന്ന ചില സംഭവങ്ങളുണ്ട്. അവയിൽ പെട്ടെതാണ് ആദിവാസി യുവാവായ മധുവിനെ കൊന്നത്, ശുഹൈബിന്റെ കൊലപാതകം, കൃപേഷിന്റെയും ശരത്തിന്റെയും കൊല. അഭിമന്യു വധം എന്നിവ.
യൂണിവേഴ്സിറ്റി കോളജ് വിദ്യാർത്ഥിഅഖിലിനെ കുത്തിയതും
അടുത്ത കാലത്ത് നടന്ന നാല് ലോക്കപ്പ് കൊലപാതകങ്ങളും, പ്രഫസർ ജോസഫിന്റെ കൈവെട്ടിയതും, ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നതും സ്ത്രീകളെ അഗ്നിക്കിരയാക്കിതുംജയ് ശ്രീറാം വിളിച്ചല്ല.
കംറേഡു ശശിയുടെ പീഡന പരമ്പരയും, സീനിയർ കോടിയേരി പേരക്കുട്ടിയെ തള്ളിപ്പറഞ്ഞതും വാട്ട്സപ്പ് -ബേക്കറി കൊള്ള ഹർത്താലും, മണി മന്ത്രി 400പേരേ മലവെള്ളത്തിൽ മുക്കിക്കൊന്നതും, അതിന്റെ പേരിൽ പണം പിരിച്ചു ധൂർത്തടിച്ചതും രാമനാമം ജപിച്ചു കൊണ്ടല്ല.ഇവയെല്ലാം നടന്നപ്പോൾ പേരിനുപോലും സംവിധായകരായ അടൂരോ കമലോ ശിങ്കിടികളാ പ്രതികരിച്ചില്ല.
നായകന് സിനിമയിൽ ബീഡി വലിക്കാൻ ഒരു മണിക്കൂർ വേണ്ടി വരുന്നതു പോലുള്ള ഉച്ചപ്പടങ്ങൾ പടച്ച് കോക്കസ് പിൻബലത്തിൽ അവാർഡുകൾ പങ്കിട്ടെടുത്തു ആളായതിനു ശേഷം ന്യൂനപക്ഷ രാഷ്ട്രീയ പ്രീണനത്തിന്റെ പേരിൽ അതുമിതും പറഞ്ഞാൽ ആരെങ്കിലുമൊക്കെ എതിർത്തെന്നിരിക്കും. വൈസ് ചാൻസലർ പദവി ഏതോ കാത്തിരിപ്പുണ്ടെന്നു തോന്നുന്നു. അതായിരിക്കാം അടൂരാന്റെ വൈകി വന്ന സാംസ്കാരിക തിമിർപ്പിനു കാരണം
ജയ് 'ശ്രീറാംവിളിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണ്, ജനാധിപത്യ അവകാശമാണ്. അതു ചെയ്യുന്നവരെ അവഹേളിക്കാൻ ശ്രമിക്കുന്നത് പിന്തിരിപ്പൻ രീതിയും സങ്കുചിത രാഷ്ട്രീയവുമാണ്.
കെ എ സോളമൻ