Wednesday 17 July 2019

യ്യോ, ദാരിദ്ര്യം!


സർക്കാർ ജീവനക്കാരും അധ്യാപകരും മാസശമ്പളം പിൻവലിക്കാതെ പതിനെട്ടാം തീയതി വരെ ട്രഷറിയിൽ നിലനിർത്തിയാൽ 6 ശതമാനം പലിശ തരാമെന്നു സർക്കാർ.

ഇങ്ങനെയുണ്ടോ ഒരു ദാരിദ്ര്യം? പിരിക്കേണ്ട ടാക്സ് പിരിക്കില്ല, സർക്കാർ ധൂർത്തിനു ഒട്ടു കുറവുമില്ല. പിടുത്തോം, വലീം, സാലറി ചലഞ്ചും താത്തേട കടേല പറ്റും കഴിഞ്ഞിട്ട് കയ്യീക്കിട്ടുന്നത് ഓടേ മുക്കാൽ കാശാ. അതിന് പതിനെട്ടാം തീയതി വരെ പലിശയ്ക്കു കാത്തിരിക്കാൻ ആർക്കും പറ്റുമെന്നു തോന്നുന്നില്ല. പോരാത്തതിന് ഇപ്പോൾതന്നെ കണക്റ്റിവിറ്റി മുറിയുന്ന
കംപ്യൂട്ടറിൽ മുട്ടം പണിയെടുത്ത് നട്ടം തിരിഞ്ഞിരിക്കുകയാണ്  ട്രഷറി ആപ്പിസർമാർ. അവരെക്കൊണ്ട് പലിശ കൂട്ടുന്ന അധികപ്പണി ചെയ്യിപ്പിക്കാൻ അധ്യാപകരും സർക്കാർ ജീവനക്കാരും തയ്യാറാകുമെന്നും തോന്നുന്നില്ല. പദ്ധതി തുടക്കത്തിൽ തന്നെ പാളാനാന്നു സാധ്യത.

ദേശാസാ.ൽകൃത ബാങ്കുകളിൽ കോടിക്കണക്കിന് രുപ 6 ശതമാനം പലിശയ്ക്കു സ്ഥിര നിക്ഷേപമായുണ്ട്. നിലവിലെ പലിശ ഒരു ശതമാനം ഉയർത്തിയാൽ ബാങ്കുകളിലെ ഈ പണം ട്രഷറിയിൽ  സ്ഥിരനിക്ഷേപമായി ഒഴുകുമെന്നിരിക്കെയാണ് സർക്കാരിന്റെ മണ്ടൽ പദ്ധതി. നടപ്പിലാകാൻ ഒരു സാധ്യതയും കാണുന്നില്ല, ട്രഷറി കാലിയാണെന്ന തോന്നൽ സൃഷ്ടിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും

കെ എ സോളമൻ

No comments:

Post a Comment