Wednesday, 10 July 2019

തപാൽ വകുപ്പ് കാര്യക്ഷമത വീണ്ടെടുക്കണം

ബാങ്കിംഗ്; ഇൻഷ്വറൻസ്, ലോക്കറ്റ് - ഗംഗാജല വിതരണം തുടങ്ങി ഒത്തിരി സേവനങ്ങൾ നടത്തുന്ന ഒരു സ്ഥാപനമാണ് ഇന്ത്യൻ തപാൽ വകുപ്പ്. കൂറിയർ ഏജൻസികൾ വളരെയുണ്ടെങ്കിലുംകത്തിടപാടു കാര്യത്തിൽ ജനങ്ങൾ തപാൽ വകുപ്പിനെയാണ് കൂടുതലായും ആശ്രയിക്കുന്നത്. എന്നാൽ ഈയിടെയായി തപാൽ വകുപ്പിന് പഴയ കാര്യക്ഷമതയില്ല.  പറഞ്ഞു കുഴഞ്ഞതുകൊണ്ടാവാം തപാൽ അദാലത്ത് വെച്ചാൽ പോലും അതിന് ഉപഭോക്താക്കൾ പഴയ രീതിയിലുള്ള പ്രാമുഖ്യം കൊടുക്കുന്നില്ല. രജിസ്ട്രേഡ് പോസ്റ്റ്ഒഴിച്ച് ഓർഡിനറി തപാലിൽ വരുന്ന കത്തുകളും പീരിയോടിക്കൽസും വിതരണം ചെയ്തെങ്കിലായി. ചില തപാലാ ഫീസുകളുടെ മൂലയ്ക്കു കൂട്ടിയിട്ടിരിക്കുന്ന ഉരുപ്പടികൾ തപാൽ വകുപ്പിന്റെ നഷ്ടപ്പെട്ട കാര്യക്ഷമതയാണ് കാണിക്കുന്നത്.

തപാൽ വകുപ്പിന് ജനങ്ങളുടെ വിശ്വാസമർജിക്കണമെങ്കിൽ കത്തുകളുടെ വിതരണം കാര്യക്ഷമമാക്കണം .പോസ്റ്റുമാൻമാരെ കറെക്കുടി ഉത്തരവാദിത്വമുള്ളവരാക്കി മാറ്റണം.. സാധാരണ തപാലുകൾ നഷ്ടപ്പെട്ടാൽ എവിടെ നഷ്ടപ്പെട്ടു, ആരു നഷ്ടപ്പെടുത്തി എന്നതു കണ്ടെത്തുക പ്രയാസം. അഡ്വൈസ് മെമ്മോ പോലും മേൽ വിലാസക്കാരന് ലഭിക്കുന്നില്ലായെന്ന പി എസ് സി യുടെ കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്. കത്ത് വിതരണത്തിന് പി എസ് സി മറ്റു മാർഗ്ഗങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.. ഒരു മനുഷ്യന്റെ ഭാവി പന്താടൻ തപാൽ വകുപ്പിന് ആരാണ് അധികാരം കൊടുത്തത്?

കത്തു വിതരണം പോലുള്ളതാഴെത്തട്ടിലുള്ള ഇത്തരം സേവനങ്ങൾ കാര്യക്ഷമമാക്കുന്നതാണ്  സർക്കാരുകൾ ജനങ്ങൾക്ക് വേണ്ടിയാണ് ഭരിക്കന്നതെന്ന് തോന്നിപ്പിക്കുവാനുള്ള ഒരു മാർഗ്ഗം. പോസ്റ്റു ചെയ്തു കഴിഞ്ഞാൽ രണ്ടാമത്തെ ദിവസം ഇന്ത്യയിലെവിടെയും കത്തു ലഭ്യ മാക്കിയിരുന്ന തപാൽ വകുപ്പ് ഇത്രകണ്ട് പിന്നോക്കം പോയതിന് കാരണം വകപ്പിന്റെ ഭരണ തലപ്പത്തിരുന്ന മന്ത്രിമാരുടെയുടെയും ഉദ്യാഗസ്ഥരുടെയും കഴിവുകേടാണ്

പഴയ കാര്യക്ഷമത തപാൽ വകുപ്പു വീണ്ടെടുക്കുമെന്നു തന്നെയാണ് ജനങ്ങളുടെ പ്രതീക്ഷ.

കെ എ സോളമൻ

No comments:

Post a Comment