തിരുവനന്തപുരം കൈതമുക്കിൽ കുഞ്ഞുങ്ങൾ മണ്ണുതിന്ന സംഭവം ഇത്രകണ്ട് ആഘോഷിക്കേണ്ടതില്ലായിരുന്നു. വിശന്നാൽ കുഞ്ഞുങ്ങൾ എന്തും എടുത്തു തിന്നും. പള്ളിയിൽ കർത്താവിന്റെ രൂപക്കൂടിനു മുന്നിൽ കത്തിച്ച വെച്ചമെഴുകു തിരികൾ ഉരുകി വീണുണങ്ങിയത് തിന്ന് വിശപ്പടക്കാൻ നോക്കിയ കുട്ടികളെയും അറിയാം. അതു പണ്ട്.
മണ്ണുതിന്ന കുഞ്ഞുങ്ങളുടെ അമ്മ എത്ര സത്യസന്ധമായാണ് കാര്യങ്ങൾ പറഞ്ഞത്. ചാനൽ റിപ്പോർട്ടുമാരുടെ ചോദ്യങ്ങൾക്കു് വളരെ കൃത്യമായി അവർ മറുപടി നൾകി. വിശപ്പുണ്ട്, ദാരിദ്യമാണ് എന്നൊക്കെ, ഭർത്താവിന്റെ ഉപദ്രവവും. ഇതു ഒറ്റപ്പെട്ട സംഭവമല്ല. മദ്യപിച്ചു ലക്കുകെടുന്ന ആളുകളുള്ള ഇത്തരം ഒത്തിരി ദരിദ്ര കുടുംബങ്ങൾ കേരളത്തിലുണ്ട്. കുട്ടികളടെ, കുടുംബത്തിന്റെ പട്ടിണി മാറ്റാൻ സർക്കാരിനു, സമൂഹത്തിനു എന്തു ചെയ്യാനാവും എന്നതാണ് പ്രസക്തം. പട്ടിണി നിർമ്മാർജനം എന്നത് മദ്യനിരോധനം പോലെ അപ്രസക്തമാകുന്നിടത്താണ് മണ്ണുതിന്ന കുഞ്ഞുങ്ങൾ ചോദ്യചിഹ്നങ്ങളാകുന്നത്.
-- കെ എ സോളമൻ
No comments:
Post a Comment