#
കണ്ണൂർ സർവകലാശാലയിൽ നടന്ന 80-ാമത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ ഉദ്ഘാടന വേളയിൽ കേരള ഗവർണർക്കെതിരെ നടത്തിയ പ്രതിഷേധം കേരളമനസ്സിനെ വ്രണപ്പെടുത്തി. ഈ ഒറ്റ സംഭവം മതി കേരളത്തിലെ ക്രമസമാധാനനില അപകടത്തിലാണെന്ന് ചൂണ്ടിക്കാണിക്കാൻ.
വാസ്തവത്തിൽ, ഗവർണർ തന്റെ പ്രസംഗം ആരംഭിച്ചത് രാഷ്ട്രീയത്തെക്കുറിച്ചല്ല ചരിത്രത്തെക്കുറിച്ച് സംസാരിക്കാനാണ്. എന്നാൽ മതഭ്രാന്ത് ബാധിച്ച ചില പ്രതിനിധികൾ അദ്ദേഹത്തെ എതിർത്തു. ഇത് തികച്ചും അപലപനീയമാണ്. ചരിത്ര കോൺഗ്രസ് പൂർണ്ണ പരാജയമായി അവസാനിക്കുകയും ചെയ്തു.
ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ഗവർണർക്ക് അഭിപ്രായം പങ്കുവെയ്ക്കാൻ എല്ലാ അവകാശങ്ങളുമുണ്ട്. ഭരണകൂട പിന്തുണയോടു കൂടിയ പൂർണ അസഹിഷ്ണുതയാണ് ഗവർണർ പങ്കെടുത്ത പരിപാടി അലങ്കോലമാക്കിയതെന്ന് സിസിടിവി ദൃശ്യങ്ങൾ കാണിക്കുന്നു. ഹിസ്റ്ററി കോൺഗ്രസ്സിന്റെ ഹിസ്റ്ററിക്ക് തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ വിശദീകരണം നൽകേണ്ടതിന്റെ ഉത്തരവാദിത്വം കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കുണ്ട്
കെ എ സോളമാൻ
No comments:
Post a Comment