Wednesday 25 March 2020

അച്ചടക്ക നടപടിയിൽ വിട്ടുവീഴ്ച വേണ്ട.


കൊറോണവൈറസ് വ്യാപനം തടയുന്നതിനായുള്ള പ്രധാന മാർഗ്ഗം സാമൂഹ്യഅകലം പാലിക്കുക എന്നതാണ്. ഇതിന് സ്ഥാപനങ്ങളുടെ അടച്ചുപൂട്ടൽ അനിവാര്യമാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ ബിവറേജസ് ഷോപ്പുകൾ അടച്ചു പൂട്ടിയതു മാതൃകാപരം. ഇത്തരം ഒരു അടച്ചുപൂട്ടലിലൂടെ സംഭവിക്കുന്ന സാമൂഹ്യ പ്രത്യാഘാതം നേരിട്ടു മനസ്സിലാക്കുകയുമാവാം

അടച്ചുപൂട്ടൽ നിർദ്ദേശവും യാത്രാ വിലക്കും ജനം ലംഘിച്ചാൽ പോലീസ് കർശനമായി ഇടപെടണം . വാഹനം പിടിച്ചെടുക്കുക, ലൈസൻസ് റദ്ദുചെയ്യുക. കേസ് ചാർജു ചെയ്യുക പോലുള്ള നടപടികൾ സ്വീകരിക്കണം

യുഎസ് ഉൾപ്പെടെ ചില രാജ്യങ്ങളിൽ അടച്ചുപൂട്ടൽ നടപ്പിലാക്കാൻ സൈന്യത്തെയാണ് ഇറക്കിയിരിക്കുന്നത്. ഇന്ത്യ അത്തരമൊരു ഘട്ടത്തിലേക്ക് പോയിട്ടില്ല. പട്ടാളത്തെ വിളിക്കുക പോലുള്ള സാഹചര്യം ഉണ്ടാകാതിരിക്കാൻ
ജനങ്ങൾ സർക്കാർ നിർദ്ദേശം അനുസരിച്ച പറ്റൂ.

കേരളത്തിൽ ദിവസവുംപുതിയ കോവിഡ് കേസുകൾ റിപോർട്ടു ചെയ്യുന്നുണ്ട്. അനേകം  പേർ നിരീക്ഷണത്തിലുമിരിക്കുന്നു. അവശ്യ സാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പു വരുത്തുകയും ഉയർന്നവിലയ്ക്ക് വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവർക്ക് വരുമാനം നഷ്ടപ്പെട്ടതിനാൽ വാർഡുതല സമിതികൾ രൂപീകരിച്ച് സർക്കാർ സഹായം എത്തിച്ചു കൊടുക്കുകയും വേണം

സൗജന്യമായി ഭക്ഷണമെത്തിക്കുന്ന സാമൂഹ്യ അടുക്കളകൾ നല്ലകാര്യം തന്നെ. പക്ഷെ അതിലുപരിയായി ഓരോ വീട്ടിലും അടപ്പു പുകയാനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടത്.

കെ എ സോളമൻ

No comments:

Post a Comment