Saturday, 18 April 2020

ഐസക്കിന്റെ അവകാശവാദം യുക്തിരഹിതം


കൊറോണ വൈറസ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മൂലം സംസ്ഥാനത്തിന് 50,000 കോടി രൂപ നഷ്ടം സംഭവിച്ചതായി കേരള ധനമന്ത്രി തോമസ് ഐസക് പറയുന്നു. ഇത് യുക്തിരഹിതമാണെന്നു തോന്നുന്നു.

ഐസക്കിന്റെ അവകാശവാദം ശരിയാണെങ്കിൽ സംസ്ഥാനത്തിന്റെ ഒരു മാസത്തെ വരുമാനം ഒരു ലക്ഷം കോടി രൂപയാണ്.  പ്രതിമാസം ഒരു ലക്ഷം കോടി വരുമാനമുള്ള ഒരു സംസ്ഥാനത്തിന് 15 ദിവസം കൊണ്ട്.എങ്ങനെ പണമില്ലാത്ത അവസ്ഥയിൽ എത്താനാവും? 
പാപ്പരായ സംസ്ഥാനത്തിന് സാധ്യമായ എല്ലാ സാമ്പത്തിക സഹായങ്ങളും നൽകണമെന്നാണ് കോപാകുലനായ ഐസക് ആവശ്യപ്പെടുന്നത് -

ഇടനിലക്കാരുടെ ഇടപെടലില്ലാതെ കേന്ദ്രത്തിന്റെ സഹായം നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്നതിനാൽ ഐസക്കിന്റെ കോപം തികച്ചും സ്വാഭാവികമാണ്. പ്രളയ ദുരിതാശ്വാസ പദ്ധതികളിൽ നാം കണ്ടതുപോലെ കേന്ദ്ര സഹായം ദുരുപയോഗം ചെയ്യാൻ സംസ്ഥാന അധികാരികൾക്ക് സാധിക്കുന്നില്ല.. മാത്രമല്ല, സഹകരണ ബാങ്കുകൾ മുഖേന സംസ്ഥാന ഭരണകൂടം നൽകുന്ന പെൻഷൻ വിതരണം കാര്യക്ഷമവുമല്ല.  പത്ത് ശതമാനം തുക, അതായത് കോടിക്കണക്കിനു രൂപ, കമ്മീഷനായി അടിച്ചുമാറ്റപ്പെടുന്നു. എന്തുകൊണ്ടാണ് കേന്ദ്ര സർക്കാരിനെപ്പോലെ സംസ്ഥാന സർക്കാരിനും ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് പെൻഷൻ നൽകാൻ കഴിയാത്തത്? ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഒരു ഗുണഭോക്താവും
ഇന്നുസംസ്ഥാനത്ത് ഇല്ല. 
,
-കെ എ സോളമൻ

No comments:

Post a Comment