Monday, 25 January 2021

കോവിഡിന്_അതിരുകളില്ല



കേരളത്തിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റിയുടെ നിരക്ക് വർദ്ധിക്കുന്നത് ഭയാനകമായാണ്. ഏറ്റവും പുതിയ നിരക്ക് 12.48% സൂചിപ്പിക്കുന്നത് വൈറസ് അനിയന്ത്രിതമായി പടരുന്നു എന്നാണ്. മന്ത്രി കെ കെ ഷൈലജയുടെ നേതൃത്വത്തിലുള്ള ആരോഗ്യ  വകുപ് ഇക്കാര്യത്തിൽ ഉത്തരവാദിത്തമില്ലാത്ത മട്ടിലാണ് നിലവിൽ പ്രവർത്തിക്കുന്നത്.

സമീപകാലത്തെ സാമൂഹിക ദൂര മാർഗ്ഗനിർദ്ദേശങ്ങളിൽ ഇളവ് വരുത്തിയതാണ് നിലവിലെ വ്യാപനത്തിന് കാരണം. പോലിസ് വക പ്രാരംഭ കാല വ്യായാമങ്ങളായ സ്ക്വാറ്റ്, സിറ്റ്-അപ്, പുഷ്-അപ്, മറ്റ് കസർത്തുകൾ  ഇല്ലാതായി. നിരവധി സമ്മേളനങ്ങൾ നടക്കുന്നു, സിനിമാ തിയേറ്ററുകളും തുറന്നു. നിസ്സാര കാര്യത്തിന് സിബിഐയുടെ പിന്നാലെ ഓടുന്ന മുഖ്യ ഭരണാധികാരിക്ക് കോവിഡ് വ്യാപനം ഒരു പ്രശ്നമല്ലാതായി.

രാഷ്ട്രീയ മുന്നണികൾ പരസ്പരം കുറ്റപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. സ്വീകാര്യമായ ഒരുകാര്യം ; എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കോവിഡ് മരണത്തിൽ സ്വന്തം പങ്ക് അവകാശപ്പെടാമെന്നതാണ്, കാരണം കോവിഡിന് ഒരു മുന്നണിയോടും പ്രത്യേക മമതയില്ല.

-കെ എ സോളമൻ

No comments:

Post a Comment