Friday 11 December 2020

അലോപ്പതിക്കാരൻ്റെ അരാജകവാദം

ആയുർവേദ ഡോക്ടർമാർക്ക് സർജറി നടത്താൻ അനുവാദം കൊടുത്തതോടെ ഹാലിളകി ഇരിക്കുകയാണ് അലോപ്പതി ഡോക്ടർമാർ. ഷൈലോക്ക്മാരുടെ. ജോലിയിൽ ചെറിയ നഷ്ടം നേരിടുമോ എന്ന വിചാരത്താൽ രാജ്യവ്യാപക പണിമുടക്കിനുള്ള ആലോചനയിലാണ് അവർ. പാവപ്പെട്ട രോഗികളുടെ കാര്യത്തിൽ അലോപ്പതി ഡോക്ടർമാർ അതീവ ഉത്കണ്ഠ ഉള്ളവരായി മാറിയിരിക്കുന്നു!

ആയുർവേദക്കാർ സർജറി നടത്താൻ തുടങ്ങിയാൽ പണക്കാരനും പാവപ്പെട്ടവനും ഒരേ തരത്തിലലുള്ള ചികിത്സ കിട്ടില്ലെന്നാണ് അലോപ്പതികാരുടെ കണ്ടത്തെൽ. പണമില്ലാത്തതിൻ്റെ പേരിൽ.ചികിത്സ നിഷേധിക്കപ്പെടുന്നതിലും മെച്ചമല്ലേ ചെലവു കുറഞ്ഞ ചികിത്സ ലഭിക്കുന്നത്?

തങ്ങൾക്കു മാത്രം ചൂഷണം ചെയ്യാൻ കഴിയുന്ന മേഖലയിൽ മറ്റാരും പ്രവേശിക്കരുത് എന്ന വാശിയിലാണ് അലോപ്പതിക്കാർ . അതിനവർ പാവപ്പെട്ട രോഗികളുടെ കാര്യം പറഞ്ഞിട്ടലക്കും, ആശുപത്രികൾ സ്തംഭിപ്പിക്കും. സമരം വിജയിച്ചു കഴിഞ്ഞാൽ ഏതു പാവപ്പെട്ടവൻ, കാശില്ലാതെ എന്തു ചികിത്സ എന്ന ധാർഷ്ട്യവും.

 ആധുനിക വൈദ്യശാസ്ത്രം എന്നത് അലോപ്പതിക്കാരൻ്റെ ശാസ്ത്രം മാത്രമല്ല, ആയുർവേദത്തിലും ഹോമിയോപ്പതിയിലും സിദ്ധ പോലുള്ള ചികിത്സാരീതികളിലും ആധുനിക വൽക്കരണം നടക്കുന്നുണ്ട്. പണവും പ്രൗഢിയും ധൂർത്തും കുറവായതു കൊണ്ട് കൊട്ടിഘോഷിക്കാറില്ലെന്നു മാത്രം.

സർജറി എന്നത് മഹാ സംഭവമാണെന്നും
ആ  മേഖലയിൽ മറ്റാരും കൈവെയ്ക്കാൻ പാടില്ലെന്നുമാണ് അലോപ്പതികാരുടെ വാദം. പക്ഷെ ഇന്നു ലക്ഷങ്ങൾ വാങ്ങി നടത്തുന്ന മേജർ ശസ്ത്രക്രിയകളിൽ എത്രയെണ്ണം വിജയിക്കുന്നുവെന്നതിൻ്റെ കണക്ക് കൃത്യ മായി ആർക്കുമറിയില്ല. ഒത്തെങ്കിൽ ഒത്തു എന്ന രീതിയിലാണ് ഒട്ടുമിക്ക സർജറികളും. മൂലക്കുരുവിന് ചികിത്സയ്ക്ക് എത്തുന്ന രോഗി അലോപ്പതിക്കാരൻ്റെ മലദ്വാര സർജറിക്ക് നിന്നുകൊടുക്കാതെ. ആയുർവേദ ചികിത്സ നടത്തിയാൽ ഒരു പത്തു വർഷം കൂടി ജീവിച്ചിരിക്കും എന്നതാണ് വസ്തുത.

ആയുർവേദക്കാർക്ക്‌ സർജറി നടത്താൻ അനുവാദം നൽകിയെന്നു കരുതി തൊറാസിക് സർജറി, ന്യൂറോ സർജറി പോലുള്ളവ അവർ ചെയ്യാൻ പോകുന്നില്ല അതിൻ്റെ കുത്തക അലോപ്പതിക്ക് തുടർന്നും സംരക്ഷിക്കാം.

വാത , പിത്ത, കഫ കോപങ്ങളെ  അടിസ്ഥാനമാക്കിയുള്ള ആയുർവേദചികിത്സാ സമ്പ്രദായം അപക്വമാണെന്ന വാദം ഉയർത്തി കളിയാക്കുന്നത്  അലോപ്പതിക്കാരൻ്റെ തിണ്ണമിടുക്കിൻ്റെ ഭാഗമാണെങ്കിൽ ആയുർവേദം ഒത്തിരി പേരെ സുഖപ്പെടുത്തുന്നു എന്ന കാര്യം വാസ്തവമാണ്. ആയൂർവേദത്തിലെ തിരുമ്മു ചികിത്സയെ ഫിസിയോ തെറാപ്പി എന്നു പേരുവിളിച്ച് രോഗികളെ ആയുർവേദ ആശുപത്രികളിലേക്ക് പാഞ്ഞു വിടുന്ന അലോപ്പതി ഡോക്ടർമാരുമുണ്ട്.

ഒരു പ്രശ്‌നം വരുമ്പോൾ പാവങ്ങൾക്ക് വേണ്ടിയെന്നു പറഞ്ഞ് ഓരിയിടുന്ന അലോപ്പതിക്കാർ മറ്റേതവസരങ്ങളിലാണ് പാവങ്ങൾക്കുവേണ്ടി നിലകൊണ്ടിട്ടുള്ളത്.?

അലോപ്പതിയിൽ എന്ത് നവീകരണമാണ് നടക്കുന്നത് എന്ന വിഷയം ആയൂർവേദ ക്കാരൻ്റെ ജിജ്ഞാസയിൽ വരുന്ന കാര്യമല്ല. അതുപോലെ ആയുർവേദത്തിൽ നടക്കുന്ന പരിഷ്കാരത്തെക്കുറിച്ച്‌ അലോപ്പതി ക്കാർ ഉത്കണ്ഠപ്പെടേണ്ടതുമില്ല. പനിക്കൂർക്കാ ഇലയും തുളസി നീരും കൊണ്ട് ആയുർവേദക്കാർ പനി മാറ്റുന്നുണ്ടെങ്കിൽ അങ്ങനെ മാറ്റട്ടെ, അല്ലാതെ തങ്ങളുടെ പാരസെറ്റമോൾ. തന്നെ കഴിക്കണമെന്ന് അലോപ്പതിക്കാർ വാശി പിടിക്കുന്നതെന്തിന് ?.

സാധാരണ പൗരന്റെ രോഗ നിവാരണത്തിനു വേണ്ടിയാണു്. തങ്ങൾ സമരരംഗത്തു വന്നത് എന്ന അലോപ്പതി ഡോക്ടർമാരുടെ വാദം അങ്ങു പരണത്തു വെച്ചാൽ മതി. സാധാരണക്കാർ അവർക്ക് ആവശ്യമെന്നു തോന്നുന്ന ചികിത്സാ വിധി സ്വീകരിക്കും
 രാജ്യത്തെ പൊതു ജനാരോഗ്യ സംവിധാനം സംരക്ഷിക്കുകയെന്നത് രോഗനിർണയവും ചികിത്സയും കുത്തകയാക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം അലോപ്പതി ഡോക്ടർമാരുടെ മാത്രം അവകാശമല്ല.

വൈദ്യശാസ്ത്ര രംഗം സ്തംഭിപ്പിച്ച്‌ കൊള്ള നടത്താൻ ശ്രമിക്കുന്ന അലോപ്പതിക്കരുടെ സമരം ചെറുത്തു തോല്പിക്കേണ്ടതാണ്. 

കെ എ സോളമൻ

No comments:

Post a Comment