Thursday, 8 July 2021

കാടടച്ചു വെടി


കോവി ഡ് വ്യാപനത്തിനെതിരെ കേരള ആരോഗ്യമന്ത്രി വീണ ജോർജ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 10% ഉം അതിനുമുകളിലും ഉയർന്നതായി കാണുന്നു. ഇതിനു കാരണംവർദ്ധിച്ചുവരുന്ന ഭവനമേളകൾ ആണെന്നും വീടുകളിലെ സാമൂഹിക സമ്മേളനങ്ങൾക്കെതിരെ അവർ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.

ഭവനമേളകളെക്കുറിച്ചുള്ള മന്ത്രിയുടെ പ്രസ്താവന ശരിയാണെന്ന് തോന്നുന്നില്ല. ലിക്വർ ഔട്ട്ലെറ്റുകൾക്ക് മുന്നിലുള്ള  കൂട്ടംചേരലുകളാണ് കോവിഡിന്റെ വ്യാപനത്തിന് കാരണമാകുന്നത്. മദ്യ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ അനിയന്ത്രിതമായ ആൾക്കൂട്ടം ഒരു കോവിഡ് സ്‌പ്രെഡറാണ്, സർക്കാർ ഇതേക്കുറിച്ച് അജ്ഞത നടിക്കുന്നതിൽ കോടതിക്ക് പോലും ഉത്കണ്ഠയുണ്ട്.

കാടടച്ച് വെടി വെക്കുന്നതിന് പകരം മദ്യവിൽപ്പനശാലകൾക്ക് മുന്നിലെ വൻ ജനക്കൂട്ടത്തെക്കുറിച്ച് സംസാരിക്കാൻ മന്ത്രിക്ക് ധൈര്യമുണ്ടോ എന്നതാണ് സാമാന്യജനത്തിന് അറിയേണ്ടത്

കെ എ സോളമൻ

No comments:

Post a Comment