നിലവിൽ സംസ്ഥാനത്ത് കോവിഡ രണ്ടാം തരംഗമാണോ അതോ മൂന്നാം തരംഗമാണോ എന്ന കാര്യത്തിൽ തർക്കമുണ്ട്. ഇതഃപര്യന്തം ഉള്ള കൊവിഡ് നിയന്ത്രണം ഒരു വൻ പരാജയമായി മാറിയതിനാൽ ഉദ്യോഗസ്ഥർ കാശിനു കൊള്ളാത്തവർ എന്നാണ് മുഖ്യമന്ത്രി വിവക്ഷിക്കുന്നത്. ഉദ്യോഗസ്ഥകോമഡി മൂലം ടി പി ആർ മുമ്പെന്നത്തേക്കാളും മേലെയായി
പ്രതിസന്ധി മറികടക്കാൻ 5650 കോടിയുടെ പുതിയ പദ്ധതികകളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പദ്ധതികളിൽ ബാങ്കുകളിലെ പലിശ ഇളവാണ് മുഖ്യ ആകർഷണം. കൂട്ടത്തിൽ, സർക്കാർ വാടകയ്ക്ക് നൽകിയ കടകളുടെ വാടക ഒഴിവാക്കിയതുപോലെ വാടക ഒഴിവാക്കാൻ സ്വകാര്യമേഖലയും ഉദാരസമീപനം സ്വീകരിക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെടുകയും ചെയ്യുന്നു. അതു പക്ഷേ നടക്കുമോ എന്ന് കണ്ടറിയണം
പുതിയ 5650 കോടി പദ്ധതിയുടെ മുന്നേ പഴയ കൂർത്താ ധനമന്ത്രി 20000 കോടിയുടെ ഒരു കോവി ഡ് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ നടത്തിപ്പ് 80 രൂപ കോഴിയിറച്ചി പോലെയോ അഥവാ കോഴിയുടെ മുലയൂട്ട് പോലെയോ നീണ്ടുകിടക്കുകയാണ് , ആർക്കും ഇതുവരെ സഹായം ലഭിച്ചതായി അറിവില്ല. പഴയ പദ്ധതിയിലെ ഇരുപതിനായിരം കോടി കൊടുത്തു തീർത്തതിന് ശേഷമാണോ 5650 കോടി പദ്ധതി നടപ്പിൽ വരുക എന്നുള്ള കാര്യത്തിൽ ജനത്തിന് ആകാംഷയുണ്ട് .
ഒരു കോടി രൂപവരെ ഈടില്ലാതെ വായ്പ അനുവദിക്കുന്ന സ്റ്റാർട്ടപ്പ് കേരള പദ്ധതിക്കായി 50 കോടി മാറ്റി വെയ്ക്കുന്നു വെന്നും പുതിയ പാക്കേജിലുണ്ട്. ആരുടെയൊക്കെ സ്റ്റാർട്ട് അപ്പിലേക്കാണ് ഈ തുക പോകന്നുവെന്നത് കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടവരോട് ചോദിച്ചു മനസ്സിലാക്കാവുന്നതാണ്.
ഒരു കോടി വരെ അഞ്ച് ശതമാനം പലിശയിൽ വായ്പ നൽകുന്ന പദ്ധതിയിൽ അഞ്ചു വർഷത്തേക്ക് 2500 പുതിയ വ്യവസായ യൂണിറ്റുകൾക്ക് വായ്പ അനുവദിക്കുമെന്നും പദ്ധതിയിൽ പറയുന്നു. പുതിയ യൂണിറ്റുകൾക്ക് പകരം വിവിധ കാരണങ്ങളാൽ പൂട്ടപ്പെട്ടു പോയ പഴയയൂണിറ്റുകൾ തുറന്നു പ്രവർത്തിക്കാൻ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ അതായിരുന്നു വലിയകാര്യം .
പുതിയ പാക്കേജിലെ മറ്റൊരു താരം പതിവുപോലെ കെഎസ്എഫ്ഇ ആണ് അവർ പിഴയും പിഴപ്പലിശയും ഒഴിവാക്കും. ചിട്ടി മുടങ്ങിയാലും ചിറ്റാളന്മാർക്ക് ഡിവിഡന്റ് നൽകും. സാധാരണ ചിറ്റാൾമാർക്ക് ഈ ആനുകൂല്യം കിട്ടാനുള്ള സാധ്യത വിരളമാണ്
കാരണം അവർ ചിട്ടി തവണ കൃത്യസമയത്ത് അടച്ചിരിക്കും. ഇത്തരം ആനുകൂല്യങ്ങൾ നോക്കിയിരിക്കുന്ന ഒരുകൂട്ടർ ഉണ്ട് . അവർക്ക് ഒരു പക്ഷേ ഇത് പ്രയോജനപ്പെട്ടേക്കും.
ഓൺലൈൻ വിദ്യാഭ്യാസത്തിൻറെ ഭാഗമായി കെഎസ്എഫ്ഇ യുടെ വായ്പ പദ്ധതിയിലൂടെ കൊക്കോണിക്സ് ലാപ്ടോപ്പ് വാങ്ങി ഇളിഭ്യരായവരുണ്ട്
കെഎസ്എഫ് ഇ യുടെ ഏതെങ്കിലും പുതിയ പദ്ധതിയിൽ അവർ വിശ്വാസം അർപ്പിക്കും എന്ന് പറയാനാവില്ല. കോകോണിക്സ് ലാപ്ടോപ്പിൽ റാമും റോമും ബാറ്ററിയുമില്ലെന്നാണ് ആക്ഷേപം. അതിൽ പിന്നെ എന്താണ് ഉള്ളതെന്ന് കെ എസ് എഫ് ഇയ്ക്കും അറിയില്ല
കോവിഡിനെതിരെ യുദ്ധപ്രഖ്യാപനവുമായി നടന്ന് വിദേശ അവാർഡുകൾ ഒക്കെ കരസ്ഥമാക്കിയ പഴയ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇപ്പോൾ പറയുന്നു കോവിഡ് സഹായം അപര്യപ്തമെന്ന് . എന്നുവെച്ചാൽ പാക്കേജ് പ്രഖ്യാപനവും ചാനൽ സീരിയലും വിവിധതരം ഏക്ഷനുകളും ഉണ്ടാകും. പക്ഷേ എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ എന്ന കാര്യത്തിൽ മാത്രമേ സംശയം ബാക്കിയുള്ളൂ
No comments:
Post a Comment