സർക്കാർ അവതരിപ്പിച്ച പുതിയ കോവിഡ് പ്രോട്ടോക്കോൾ പരിഷ്കരിക്കില്ലെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ് പറയന്നതും
പ്രതിപക്ഷം അതിൽ തൂങ്ങിക്കിടക്കുന്നതും സംസ്ഥാനം അഭിമുഖീകരിക്കുന്ന നിർണായക പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്.
ഉദാഹരണത്തിന്, കഴിഞ്ഞ ആറാഴ്ചക്കിടെ കോവിഡ് -19 ലോക്ക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം കേരളത്തിൽ 17 പേർ വരെ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജൂൺ 20 മുതൽ ജൂലൈ 31 വരെ മൊത്തം 50 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അതിൽ 17 എണ്ണം സാമ്പത്തിക പ്രശ്നങ്ങൾ മൂലമാണ്. ഈ ഗുരുതരമായ ദുരന്തത്തിൽ ഭരണ മുന്നണിക്കും പ്രതിപക്ഷത്തിനും ആശങ്കയില്ല. ജനത്തിന് പണം നൽകി സഹായിക്കുന്നതിനോ വായ്പ നൽകുന്നതിനോ സർക്കാർ ഭാഗത്തുനിന്ന് നടപടിയൊന്നുമില്ല
പുതുക്കിയ പ്രോട്ടോകോള് മൂലം ആശയക്കുഴപ്പത്തിലായ വ്യാപാരികളെ സർക്കാർ ശ്രദ്ധിക്കുന്നില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിക്കുന്നു. പക്ഷെ വാക്സിനേഷൻ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന തിരക്കിൽ പ്രതിപക്ഷത്തിന് ചെവികൊടുക്കാതെ ആരോഗ്യമന്ത്രി.
സംസ്ഥാനത്തെ എല്ലാ കാര്യങ്ങളും ഇപ്പോൾ ഹൈക്കോടതിയാണ് തീരുമാനിക്കുന്നത്, ഈ കേസിലും ജനത്തിന് സ്വീകാര്യമായ തീരുമാനം കോടതിഎടുക്കുമെന്നാണ് പ്രതീക്ഷ. ട്രഷറി ബെഞ്ചും പ്രതിപക്ഷവും തങ്ങളുടെ കടമ നിർവ്വഹിക്കാതെ ഒളിച്ചുകളി തുടരുകയാണ്, അത് തുടരും
കോവിഡിന്റെ വളരെ അപകടകരമായ മൂന്നാം ഘട്ടം മുൻകൂട്ടി ഭാവനയിൽ കണ്ട് ജനങ്ങളെ പരിഭ്രാന്തിയിലാക്കാനും അങ്ങനെ കലങ്ങിയ വെള്ളത്തിൽ മീൻ പിടിച്ചു ലാഭമുണ്ടാക്കാനുമാണ് ഭരണക്കാരുടെ ശ്രമം.
കെ എ സോളമൻ
No comments:
Post a Comment