സർക്കാർ #മദ്യക്കച്ചവടം നിർത്തുക.
ബിവറേജ് കോർപ്പറേഷൻ നിരക്ക് 10 ശതമാനം കൂട്ടാൻ സമ്മതിച്ചതോടെ സംസ്ഥാനത്ത് മദ്യത്തിന് വില കൂടും. വില കുറഞ്ഞ മദ്യത്തിൽ ശരീരക്ഷീണം മാറുമെന്നു കരുതുന്ന സാധാരണക്കാരെ ഇത് തീർച്ചയായും ബാധിക്കും.
സർക്കാരിന്റെ മോശം നയം കൊണ്ട് സാധാരണക്കാരായ തൊഴിലാളികൾ അധ്വാനിച്ചുണ്ടാക്കുന്ന പണം മദ്യത്തിനും ലോട്ടറിക്കും ചെലവഴിക്കുന്ന നാടായി കേരളം മാറിയിരിക്കുന്നു. എന്നാൽ കഴിഞ്ഞ വർഷം ബവ്കോ 1000 കോടിയിലധികം രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതിനാൽ മദ്യക്കച്ചവടം കേരളത്തിന് നഷ്ടമാണ്.
ഈ സാഹചര്യത്തില് മദ്യക്കച്ചവടം സർക്കാർ നിർത്തിവെച്ച് ആവശ്യമായ നിയന്ത്രണങ്ങളോടെ സ്വകാര്യ ഏജസികളെ ഏല് പ്പിച്ചാൽ സർക്കാരിന് മികച്ച വരുമാനമുണ്ടാക്കാൻ കഴിയും.
നിലവിൽ ബവ്കോയിൽ ജോലി ചെയ്യുന്നവരെ, ജീവനക്കാർ ആവശ്യമുള്ള മറ്റ് വകുപ്പുകളിൽ പ്രയോജനപ്പെടുത്താവുന്നതാണ്.
No comments:
Post a Comment